നടി ശോഭിത ശിവണ്ണ മരിച്ച നിലയിൽ; മരണകാരണം അവ്യക്തം

Update: 2024-12-02 04:29 GMT

കന്നഡ നടി ശോഭിത ശിവണ്ണ (30) മരിച്ച നിലയിൽ. തെലങ്കാന രം​ഗറെഡ്ഡിയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സൂചന. കഴിഞ്ഞ രണ്ട് വർഷമായി ഹൈദ​രബാദിലാണ് താമസിച്ചിരുന്നത്.

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ജനപ്രിയ നടിയുമാണ്‌. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ​ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ നിലവിൽ ലഭ്യമല്ല.

Tags:    

Similar News