കൊച്ചിയിൽ 15,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി; വൻ വേട്ട" പാക്കിസ്ഥാനി പിടിയിൽ

ആഴക്കടലിൽ നിന്ന് 15,000 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടിയതായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു.   3,200 കിലോ മെത്താഫെറ്റമിൻ, 500 കിലോ ഹെറോയിൻ, 529 കിലോ…

By :  Editor
Update: 2023-05-13 19:20 GMT

ആഴക്കടലിൽ നിന്ന് 15,000 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടിയതായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. 3,200 കിലോ മെത്താഫെറ്റമിൻ, 500 കിലോ ഹെറോയിൻ, 529 കിലോ ഹഷീഷ് ഓയിൽ എന്നിവയാണു പിടിച്ചത്. ഇറാൻ, പാക്കിസ്ഥാൻ പൗരൻമാരെ സംഭവുമായി ബന്ധപ്പെട്ട് പിടികൂടിയിട്ടുണ്ട്

നാവിക സേനയും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും സംയുക്തമായ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ഒരു മദർഷിപ്പിൽ നിന്നും ഇത്തരത്തിലുള്ള വലിയ ലഹരിവേട്ട ഇന്ത്യൻ ഏജൻസികളിൽ നടത്തുന്നത് ഇതാദ്യമാണ്. ഇന്ത്യൻ ഏജൻസിയുടെ കപ്പലിലായിരുന്നു ലഹരിക്കടത്ത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ലഹരിക്കടത്ത് തടയുന്നതിനുള്ള ഓപ്പറേഷൻ സമുദ്രഗുപ്തിന്‍റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയും ഏറ്റവും വലിയ മെത്താഫെറ്റമിൻ വേട്ടയുമാണിതെന്നു നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു. ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത ലഹരിമരുന്ന് നാവിക സേനയുടെ സഹായത്തോടെ കൊച്ചിയിലെത്തിച്ചു.

Tags:    

Similar News