സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക്; വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്നാവശ്യം

സ്‌കൂൾ തുറക്കാനിരിക്കെ ബസ് സമരം പ്രഖ്യാപിച്ച് സ്വകാര്യബസ് ഉടമകൾ. ജൂൺ ഏഴ് മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്താൻ ബസ് ഉടമകൾ തീരുമാനിച്ചു.12 ബസ് ഉടമ സംഘടനകളുടെ…

By :  Editor
Update: 2023-05-23 08:04 GMT

സ്‌കൂൾ തുറക്കാനിരിക്കെ ബസ് സമരം പ്രഖ്യാപിച്ച് സ്വകാര്യബസ് ഉടമകൾ. ജൂൺ ഏഴ് മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്താൻ ബസ് ഉടമകൾ തീരുമാനിച്ചു.12 ബസ് ഉടമ സംഘടനകളുടെ കോർഡിനേഷനാണ് കൊച്ചിയിൽ സമര പ്രഖ്യാപനം നടത്തിയത്.

നാളെ സർക്കാരിന് പണിമുടക്ക് നോട്ടീസ് നൽകുമെന്ന് സമര സമിതി ജനറൽ കൺവീനർ ടി ഗോപിനാഥ് പറഞ്ഞു.7500ഓളം ബസുകൾ സംഘടനയുടെ കീഴിൽ സംസ്ഥാനത്ത് സർവീസ് നടത്തുന്നുണ്ടെന്നും ഇതിൽ 90 ശതമാനം ബസുകളും പണിമുടക്കിന്റെ ഭാഗമാകുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.

Full View

വിദ്യാർത്ഥികളുടെ ചാർജ് യാത്രാ നിരക്കിൻറെ പകുതിയായി വർദ്ധിപ്പിക്കുക, കൺസെഷന് പ്രായപരിധി നിശ്ചയിക്കുക, ലിമിറ്റഡ് സ്റ്റോപ് ബസുകൾ തുടരാൻ അനുവദിക്കുക, നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടേയും പെർമിറ്റ് അതേപടി നിലനിർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Tags:    

Similar News