ബിപര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി ഗുജറാത്ത് തീരത്തേക്ക്; ജാഗ്രത നിര്‍ദേശം
ന്യൂഡല്‍ഹി: ബിപര്‍ജോയ് biparjoy അതിതീവ്ര ചുഴലിക്കാറ്റായി മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ നിന്ന് പാകിസ്താനിലേക്ക് നീങ്ങുന്നു.ചുഴലിക്കാറ്റ് കടന്നുപോകുന്ന തെക്ക്- തെക്കുപടിഞ്ഞാറന്‍ ഗുജറാത്ത് തീരത്തും കറാച്ചിയിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്…
;ന്യൂഡല്‍ഹി: ബിപര്‍ജോയ് biparjoy അതിതീവ്ര ചുഴലിക്കാറ്റായി മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ നിന്ന് പാകിസ്താനിലേക്ക് നീങ്ങുന്നു.ചുഴലിക്കാറ്റ് കടന്നുപോകുന്ന തെക്ക്- തെക്കുപടിഞ്ഞാറന്‍ ഗുജറാത്ത് തീരത്തും കറാച്ചിയിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കച്ച്, ദേവ്ഭൂമി, ദ്വാരക, പോര്‍ബന്തര്‍, ജാംനഗര്‍, മോര്‍ബി, ജുനഘട്ട്, രാജ്‌കോട്ട് എന്നിവിടങ്ങളില്‍ ഈ മാസം 15 വരെ മഴ ലഭിക്കും.
സൗരാഷ്ട്ര, കച്ച് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമായിരിക്കും. മുംബൈയിലും ഉയര്‍ന്ന തിരമാലകളും ശക്തമായ മഴയും അനുഭവപ്പെടും. മത്സ്യത്തൊഴിലാളികള്‍ 15 വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. മുംബൈയില്‍ നിന്നുള്ള വിമാന സര്‍വീസിനെ മഴ ബാധിച്ചു.
കേരളത്തില്‍ നിന്ന് ആയിരത്തോളം കിലോമീറ്റര്‍ അകലെയാണ് ബിപര്‍ജോയ് നിലവില്‍. അതുകൊണ്ടുതന്നെ കേരള തീരത്ത് ഭീഷണിയില്ല. എന്നാല്‍ കലാവര്‍ഷം എത്തിയതിനാല്‍ മഴ ലഭിക്കും. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയതോ നേരിയതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം,ഇടുക്കി, പാലക്കാട്, വയനാട്, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു