ബസിന്റെ ചില്ല് കല്ലുകൊണ്ടിടിച്ചു പൊട്ടിച്ച് യുവാവ്; കാറിന്റെ ചില്ലുപൊട്ടിച്ചു ബസ് ജീവനക്കാരുടെ പകരം വീട്ടൽ
കളമശേരി ∙ ഇടപ്പള്ളി ടോളിൽ സ്വകാര്യബസ് തടഞ്ഞ് കാർ ഡ്രൈവറായ യുവാവിന്റെ ആക്രമണം. ബസിന്റെ ചില്ല് യുവാവ് കല്ലുകൊണ്ടിടിച്ചു പൊട്ടിച്ചു. പകരം കാറിന്റെ ചില്ലുപൊട്ടിച്ചു ബസ് ജീവനക്കാരുടെ…
കളമശേരി ∙ ഇടപ്പള്ളി ടോളിൽ സ്വകാര്യബസ് തടഞ്ഞ് കാർ ഡ്രൈവറായ യുവാവിന്റെ ആക്രമണം. ബസിന്റെ ചില്ല് യുവാവ് കല്ലുകൊണ്ടിടിച്ചു പൊട്ടിച്ചു. പകരം കാറിന്റെ ചില്ലുപൊട്ടിച്ചു ബസ് ജീവനക്കാരുടെ പകരം വീട്ടൽ. തുടർന്ന് ഇരുപക്ഷവും തമ്മിലടി. ഒടുവിൽ പൊലീസെത്തി രംഗം ശാന്തമാക്കി.
പരുക്കേറ്റ കാർ ഡ്രൈവർ കലൂർ കറുകപ്പിള്ളി വൈക്കത്തുശേരി സെബാസ്റ്റ്യൻ (29), ബസ് ജീവനക്കാരായ വരാപ്പുഴ വിരുത്തിക്കണ്ടം ജിനു ഷാജി (24), കുഴിവേലിപ്പടി കാവിൽ പറമ്പിൽ കെ.എസ്.സുധീർ (29), എടത്തല വലിയപറമ്പിൽ അൻസാരി (29) എന്നിവരെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 5.10നായിരുന്നു സംഭവം.