‘വിദ്യ കോഴിക്കോട്ടും എറണാകുളത്തും എത്തി; അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നു

വ്യാജരേഖ ചമയ്ക്കൽ കേസിൽ 13 ദിവസമായി ഒളിവിൽ കഴിയുന്ന എസ്എഫ്ഐ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ.…

;

By :  Editor
Update: 2023-06-18 19:59 GMT

വ്യാജരേഖ ചമയ്ക്കൽ കേസിൽ 13 ദിവസമായി ഒളിവിൽ കഴിയുന്ന എസ്എഫ്ഐ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ. വിദ്യ കോഴിക്കോട്ടും എറണാകുളത്തും എത്തിയതിന്റെ വിവരങ്ങൾ പുറത്തു വന്നിട്ടും പൊലീസ് കണ്ണടച്ച് ഇരുട്ടാക്കുകയാണ്. വിദ്യ കൊടുത്ത മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോവാനാണ് പൊതുജനത്തെ മണ്ടന്മാരാക്കിയുള്ള ഈ ഒത്തുകളി. ഇത് സാമൂഹിക മനസ്സാക്ഷിയെ വഞ്ചിക്കലാണ്.

Full View

ആലപ്പുഴയിൽ ബികോം പാസ്സാവാതെ എസ്എഫ്ഐ ജില്ലാ നേതാവ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി എംകോമിന് ചേർന്ന വിഷയത്തിലും ഇതുവരെ കേസെടുക്കാൻ പോലും പൊലീസ് തയാറായിട്ടില്ല. ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർഥി സംഘടനയ്ക്ക് സംസ്ഥാനത്ത് എന്ത് തോന്നിവാസവും കാണിച്ചുകൂട്ടാമെന്ന സ്ഥിതിവിശേഷത്തിലേക്കാണ് പൊലീസ് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.

ഭരണകൂടത്തിന് വിടുപണി ചെയ്യുന്ന പൊലീസിന്റെ നിഷ്ക്രിയത്വ മനോഭാവം അംഗീകരിക്കാനാവില്ല. സമരം ചെയ്യുന്ന വിദ്യാർഥികളെ അക്രമിക്കുകയും തട്ടിപ്പ് നടത്തിയവരെ പൂമാലയിട്ട് സ്വീകരിക്കുകയുമാണവർ. ഒത്തുകളി അവസാനിപ്പിച്ച് വിദ്യയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ എബിവിപി സമരം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News