നിഖിൽ തോമസ് ഒളിവിൽ; എം.കോം രജിസ്​ട്രേഷനും ബിരുദ തുല്യത സർട്ടിഫിക്കറ്റും റദ്ദാക്കും

തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഉൾപ്പെട്ട നിഖിൽ തോമസ് ഒളിവിലാണെന്ന് പൊലീസ്. നിഖിലിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായകുളം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ്…

By :  Editor
Update: 2023-06-20 22:44 GMT

തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഉൾപ്പെട്ട നിഖിൽ തോമസ് ഒളിവിലാണെന്ന് പൊലീസ്. നിഖിലിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായകുളം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ​തെരച്ചിൽ നടത്തുന്നത്. നിഖിലിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാന ലൊക്കേഷൻ കണ്ടെത്തിയത്.

എ​സ്.​എ​ഫ്.​ഐ നേ​താ​വ്​ നി​ഖി​ല്‍ തോ​മ​സി​ന്റെ വ്യാ​ജ സ​ര്‍ട്ടി​ഫി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി ത​ന്റെ മു​ന്നി​ലെ​ത്തി​യാ​ല്‍ ഉ​ചി​ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ പറഞ്ഞു. പാ​ര്‍ട്ടി അം​ഗ​ത്വ​മു​ണ്ടെ​ങ്കി​ലേ സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കൂ എ​ന്ന സ്ഥി​തി​യാ​ണ്. യോ​ഗ്യ​ത​യി​ല്ലെ​ങ്കി​ലും ഇ​വ​ർ​ക്ക്​ സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ല്‍ വ​രെ ജോ​ലി ല​ഭി​ക്കും. കേ​ര​ള​ത്തി​ലേ​ത് ദൗ​ര്‍ഭാ​ഗ്യ​ക​ര​മാ​യ അ​വ​സ്ഥ​യാ​ണ്. കെ. ​വി​ദ്യ​യെ പൊ​ലീ​സ് ക​ണ്ടെ​ത്താ​ത്ത​തി​നെ സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന്,​ ചി​ല സം​ഘ​ട​ന​യി​ല്‍ അം​ഗ​ത്വ​മെ​ടു​ത്താ​ല്‍ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ മ​റു​പ​ടി

Full View

എ​സ്.​എ​ഫ്.​​ഐ നേ​താ​വ്​ നി​ഖി​ൽ തോ​മ​സി​ന്‍റെ എം.​കോം ര​ജി​സ്​​​ട്രേ​ഷ​നും ബി.​കോം ബി​രു​ദ​ത്തി​നു​ള്ള തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല റ​ദ്ദാ​ക്കും. നി​ഖി​ൽ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളു​ടെ സാ​ധു​ത ​തേ​ടി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്​​ട്രാ​ർ റാ​യ്​​പൂ​രി​ലെ ക​ലിം​ഗ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്​​ട്രാ​ർ​ക്ക്​ ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. രേ​ഖ​ക​ൾ വ്യാ​ജ​മെ​ന്ന മ​റു​പ​ടി ഔ​ദ്യോ​ഗി​ക​മാ​യി ല​ഭി​ച്ചാ​ൽ എം.​കോം ര​ജി​സ്​​ട്രേ​ഷ​ൻ റ​ദ്ദാ​ക്കും. നി​ഖി​ലി​ന്‍റെ ​വ്യാ​ജ ബി.​കോം ബി​രു​ദ​ത്തി​ന്​​ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി​യ തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റും റ​ദ്ദാ​ക്കും. ര​ജി​സ്​​ട്രേ​ഷ​ൻ റ​ദ്ദാ​കു​ന്ന​തോ​ടെ എ​ഴു​തി​യ പ​രീ​ക്ഷ​ക​ളും ല​ഭി​ച്ച മാ​ർ​ക്ക്​ ലി​സ്റ്റു​ക​ളും അ​സാ​ധു​വാ​കും. കാ​യം​കു​ളം എം.​എ​സ്.​എം കോ​ള​ജി​ൽ എം.​കോം പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കാ​ൻ നി​ഖി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ക​ലിം​ഗ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി.​കോം ബി​രു​ദ​ത്തി​ന്​ തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നേ​ടി​യി​രു​ന്നു.

ക​ലിം​ഗ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്​​ട്രാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ബി.​കോം സി​ല​ബ​സ്, സ്കീം ​എ​ന്നി​വ സ​ഹി​ത​മാ​ണ്​ നി​ഖി​ൽ ബി​രു​ദ​ത്തി​ന്​ കേ​ര​ള​യി​ൽ തു​ല്യ​ത​ക്ക്​ അ​പേ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ, ക​ലിം​ഗ ര​ജി​സ്​​ട്രാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​തെ​ന്ന രീ​തി​യി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ച്ച ബി.​കോം സി​ല​ബ​സ്, സ്കീം ​രേ​ഖ​ക​ളും വ്യാ​ജ​മാ​ണെ​ന്നാ​ണ്​ സൂ​ച​ന. ഇ​തി​ന്‍റെ പ​ക​ർ​പ്പ്​ കൂ​ടി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ക​ലിം​ഗ​യി​ലേ​ക്ക്​ പ​രി​ശോ​ധ​ന​ക്കാ​യി കൈ​മാ​റി​യി​ട്ടു​ണ്ട്. വ്യാ​ജ​മെ​ന്ന്​ ​വ്യ​ക്ത​മാ​യാ​ൽ നി​ഖി​ലി​ന്‍റെ അ​പേ​ക്ഷ​യി​ൽ ക​ലിം​ഗ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി.​കോം (ബാ​ങ്കി​ങ്​ ആ​ൻ​ഡ്​​ ഫി​നാ​ൻ​സ്) ബി​രു​ദ​ത്തി​ന്​ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി​യ അം​ഗീ​കാ​ര ഉ​ത്ത​ര​വ്​ ത​ന്നെ പി​ൻ​വ​ലി​ക്കേ​ണ്ടി​വ​രും.

ഈ ​ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല നി​ഖി​ലി​ന്​ ന​ൽ​കി​യ തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ റ​ദ്ദാ​ക്കു​ക​യും ചെ​യ്യും. നി​ഖി​ൽ സ​മ​ർ​പ്പി​ച്ച ബി.​കോം ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പ്രൊ​വി​ഷ​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, മൂ​ന്നു​ വ​ർ​ഷ​ത്തെ​യും മാ​ർ​ക്ക്​ ലി​സ്റ്റു​ക​ൾ, മൈ​ഗ്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​/ ടി.​സി എ​ന്നീ രേ​ഖ​ക​ളാ​ണ്​ കേ​ര​ള ര​ജി​സ്​​ട്രാ​ർ ഇ-​മെ​യി​ൽ വ​ഴി റാ​യ്​​പൂ​രി​ലെ ക​ലിം​ഗ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക്​ അ​യ​ച്ച​ത്.

നി​ഖി​ൽ 2021 ഒ​ക്​​ടോ​ബ​ർ 26ന്​ ​ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് 2022 ജ​നു​വ​രി 14ന്​​ ​കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ക​ലിം​ഗ​യു​ടെ ബി.​കോം ബി​രു​ദ​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഈ ​ഉ​ത്ത​ര​വി​ന്‍റെ ബ​ല​ത്തി​ലാ​ണ്​ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല നി​ഖി​ലി​ന്​ തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി​യ​ത്. ക​ലിം​ഗ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പേ​രി​ൽ നി​ഖി​ൽ നേ​രി​ട്ട്​ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളി​ലും മ​തി​യാ​യ പ​രി​ശോ​ധ​ന ന​ട​ന്നി​ട്ടി​ല്ല. നി​ഖി​ലി​ന്‍റേ​ത്​ വ്യാ​ജ​ബി​രു​ദ​മാ​ണെ​ന്ന്​ തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളെ​ല്ലാം വ്യാ​ജ​മാ​ണെ​ന്നാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന.

Tags:    

Similar News