പോലീസ് വേട്ട: മാധ്യമ പ്രവർത്തകർ 26ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും
തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരായ കള്ളക്കേസുകളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങളുന്നയിച്ചും കേരള പത്രപ്രവർത്തക യൂനിയൻ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ജൂൺ 26ന് രാവിലെ 11നാണ് മാർച്ച്. കള്ളക്കേസുകൾ…
തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരായ കള്ളക്കേസുകളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങളുന്നയിച്ചും കേരള പത്രപ്രവർത്തക യൂനിയൻ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ജൂൺ 26ന് രാവിലെ 11നാണ് മാർച്ച്.
കള്ളക്കേസുകൾ പിൻവലിക്കുക, മാധ്യമ പ്രവർത്തകരുടെ സെക്രട്ടേറിയറ്റ് പ്രവേശനം പുനഃസ്ഥാപിക്കുക, നിയമസഭ ചോദ്യോത്തരവേള ചിത്രീകരിക്കാൻ പത്ര-ദൃശ്യ മാധ്യമങ്ങൾക്കുണ്ടായിരുന്ന അനുമതി പുനഃസ്ഥാപിക്കുക, ബജറ്റിൽ പ്രഖ്യാപിച്ച 1000 രൂപ പെൻഷൻ വർധന പൂർണമായും നടപ്പാക്കുക, നിർത്തലാക്കിയ മാധ്യമപ്രവർത്തക പെൻഷൻ സെക്ഷൻ പുനഃസ്ഥാപിക്കുക, കരാർ ജീവനക്കാരെയും ന്യൂസ് വിഡിയോ എഡിറ്റർമാരെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചെന്ന് പ്രസിഡൻറ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും അറിയിച്ചു.