ബക്രീദ് അവധി; നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി; പുതിയ തിയതികൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന സർവ്വകലാശാല പരീക്ഷകളിൽ മാറ്റം. ബക്രീദ് പ്രമാണിച്ച് നാളെയും അവധിയായതിനാലാണ് പരീക്ഷകൾ മാറ്റിവച്ചത്. നാളെ നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തിയതികൾ സർവ്വകലാശാല പുറത്തുവിട്ടിട്ടുണ്ട്.…

;

By :  Editor
Update: 2023-06-28 05:18 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന സർവ്വകലാശാല പരീക്ഷകളിൽ മാറ്റം. ബക്രീദ് പ്രമാണിച്ച് നാളെയും അവധിയായതിനാലാണ് പരീക്ഷകൾ മാറ്റിവച്ചത്. നാളെ നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തിയതികൾ സർവ്വകലാശാല പുറത്തുവിട്ടിട്ടുണ്ട്.

കേരള, എംജി, കൊച്ചി, കാലടി, കാലിക്കറ്റ് , സാങ്കേതിക, ആരോഗ്യസർവ്വകലാശാലകളുടെ പരീക്ഷകൾ ആണ് നാളെ നടക്കാനിരുന്നത്. കേരള സർവ്വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ ഈ മാസം 30 , ജൂലൈ 3, 5, 12 എന്നീ തിയതികളിലേക്കാണ് മാറ്റിയത്. കാലിക്കറ്റ് സർവ്വകലാശാല നടത്താനിരുന്ന പരീക്ഷകൾ അടുത്ത മാസം ആറ്, ഓഗസ്റ്റ് ഏഴ് എന്നീ തിയതികളിൽ നടക്കും. കാലടി, ആരോഗ്യ സർവ്വകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷ അടുത്ത മാസം മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്.

Full View

കാലിക്കറ്റ് സർവകലാശാല നാളെ നടത്താനിരുന്ന എൽഎൽബി ഒറ്റത്തവണ റഗുലർ സപ്ലിമെൻററി പരീക്ഷകൾ അടുത്ത മാസം ഏഴിന് നടത്തും.
സാങ്കേതിക സർവകലാശാലയുടെ മാറ്റിവച്ച പരീക്ഷകൾ ജൂൺ 30, ജൂലൈ ഏഴ്, 11 തിയതികളിൽ നടക്കും. എംജി, കൊച്ചി സർവകലാശാലകൾ പുതിയ തിയതി തീരുമാനിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ പുതുക്കിയ തിയതി അറിയിക്കുമെന്ന് സർവ്വകലാശാലകൾ അറിയിച്ചു.

അതേസമയം സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്കും ഇന്നും നാളെയും അവധിയാണ്. റേഷൻ കടകൾ, സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ എന്നിവ ഇന്ന് തുറക്കും. നാളെ അവധിയാണ്. മാവേലി സ്റ്റോറുകൾക്ക് ഇന്നും നാളെയും അവധിയാണ്.

Tags:    

Similar News