ഗൂഗിൾ സുരക്ഷാവീഴ്ച കണ്ടെത്തി; മലയാളിക്ക് ഒരു കോടി രൂപ സമ്മാനം

ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയ മലയാളി കെ.എൽ.ശ്രീറാം 1,35,979 യുഎസ് ഡോളർ (ഏകദേശം 1.11 കോടി ഇന്ത്യൻ രൂപ) സമ്മാനം നേടി. ഗൂഗിൾ google സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തി…

By :  Editor
Update: 2023-06-29 21:11 GMT

ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയ മലയാളി കെ.എൽ.ശ്രീറാം 1,35,979 യുഎസ് ഡോളർ (ഏകദേശം 1.11 കോടി ഇന്ത്യൻ രൂപ) സമ്മാനം നേടി. ഗൂഗിൾ google സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വൾനറബിലിറ്റി റിവാർഡ് പ്രോഗാം– 2022 ൽ 2,3,4 സ്ഥാനങ്ങളാണു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ശ്രീറാം നേടിയത്. സ്ക്വാഡ്രൻ ലാബ്സ് എന്ന സ്റ്റാർട്ടപ് നടത്തുകയാണ് ശ്രീറാം

ഗൂഗിളിന്റെയും മറ്റും സേവനങ്ങളിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി നേരത്തെയും ഈ യുവാവ് ശ്രദ്ധ നേടിയിട്ടുണ്ട്. ഇത്തരത്തിൽ കണ്ടെത്തുന്ന സുരക്ഷാ വീഴ്ചകൾ കമ്പനിയെ അറിയിക്കുകയും അവർ തിരുത്തു വരുത്തുകയും ചെയ്യാറാണു പതിവ്. കണ്ടെത്തിയ വീഴ്ചകൾ റിപ്പോർട്ടാക്കി നൽകുന്നതായിരുന്നു ഗൂഗിൾ വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാം.

Full View

ശ്രീറാമും സുഹൃത്ത് ചെന്നൈ സ്വദേശി ശിവനേഷ് അശോകും ചേർന്നു 4 റിപ്പോർട്ടുകളാണു മത്സരത്തിന് അയച്ചത്. അതിൽ മൂന്നെണ്ണത്തിനും സമ്മാനം ലഭിച്ചു.

സൈബർ കടന്നുകയറ്റങ്ങളിൽ നിന്നു സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണു കാനഡയിൽ റജിസ്റ്റർ ചെയ്ത സ്ക്വാഡ്രൻ ലാബ്സ് ചെയ്യുന്നത്. കെ.കൃഷ്ണമൂർത്തിയുടെയും കെ.ലിജിയുടെയും മകനാണു ശ്രീറാം.

Tags:    

Similar News