ഗുണ്ടാ നേതാവില്‍നിന്ന് പിടിച്ചെടുത്ത ഭൂമി ഉപയോഗിച്ച് 76 പാവങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിച്ചു കൊടുത്ത് യോഗി ആദിത്യനാഥ് സർക്കാർ
ലഖ്‌നൗ: പ്രയാഗ്‌രാജില്‍ കൊല്ലപ്പെട്ട ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായിരുന്ന അതീഖ് അഹമ്മദില്‍നിന്നു പിടിച്ചെടുത്ത ഭൂമിയില്‍ പാവങ്ങള്‍ക്കായി 76 ഫ്‌ളാറ്റുകള്‍ നിര്‍മിച്ച് യു.പി. സര്‍ക്കാര്‍. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം…
;ലഖ്‌നൗ: പ്രയാഗ്‌രാജില്‍ കൊല്ലപ്പെട്ട ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായിരുന്ന അതീഖ് അഹമ്മദില്‍നിന്നു പിടിച്ചെടുത്ത ഭൂമിയില്‍ പാവങ്ങള്‍ക്കായി 76 ഫ്‌ളാറ്റുകള്‍ നിര്‍മിച്ച് യു.പി. സര്‍ക്കാര്‍. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മിച്ച ഫ്‌ളാറ്റുകളുടെ താക്കോല്‍ദാനവും ഉടമസ്ഥാവകാശരേഖകളുടെ കെമാറലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിച്ചു.
താക്കോല്‍ദാന വേളയില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി കേശവ് മൗര്യയും ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തി. 2017-നു മുമ്പ് ധനിക-ദരിദ്ര ഭേദമില്ലാതെ ഏതൊരാളുടെയും ഭൂമി കെയേറി അവകാശം സ്വന്തമാക്കുന്ന മാഫിയകള്‍ അരങ്ങുവാണിരുന്ന സംസ്ഥാനമായിരുന്നു യു.പി. ഇന്ന് മാഫിയകളില്‍നിന്ന് ഭൂമി പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് കെമാറുന്നു. ഇതൊരു വലിയ നേട്ടമാണ്-ചടങ്ങില്‍ യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രയാഗ്‌രാജിലെ ലൂക്കര്‍ഗഞ്ച് മേഖലയിലാണ് ആതിഖ് അഹമ്മദില്‍നിന്നു പിടിച്ചെടുത്ത 1,731 ചതുരശ്ര മീറ്റര്‍ ഭൂമിയില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിച്ചത്. 41 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഓരോ ഫ്‌ളാറ്റിനും രണ്ടു മുറികളും അടുക്കളയും ശൗചാലയവുമുണ്ട്. പ്രയാഗ്‌രാജ് ഡവലപ്‌മെന്റ് അതോറിറ്റിയുടെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം. ആറായിരത്തോളം പേരാണ് ഫ്‌ളാറ്റുകള്‍ക്കായി അപേക്ഷിച്ചത്. ഇവരില്‍ യോഗ്യരായ 1,590 പേരില്‍നിന്ന് കഴിഞ്ഞ ഒന്‍പതിനു നടത്തിയ നറുക്കെടുപ്പിലൂടെ അര്‍ഹരെ കണ്ടെത്തി.
നൂറിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അതീഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും ഈവര്‍ഷം ഏപ്രിലിലാണ് കൊല്ലപ്പെട്ടത്. കസ്റ്റഡിയിലായ ഇരുവരെയും പോലീസ് അകമ്പടിയില്‍ െവെദ്യപരിശോധനയ്ക്കായി കൊണ്ടുപോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനെയെത്തിയ അക്രമികള്‍ ക്യാമറകള്‍ക്കുമുന്നില്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു അതീഖ് അഹമ്മദിന്റെ കൊലപാതകം.