ഹെൽമറ്റും ഇൻഷുറൻസുമില്ല; കെ.എസ്.ഇ.ബി ജീവനക്കാർക്ക് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

മണ്ണാർക്കാട് (പാലക്കാട്): കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ. ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ഇല്ലാതെയും വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാതെയും യാത്ര ചെയ്തതിനാണ് പിഴ ഈടാക്കിയത്.കുമരംപുത്തൂർ സെക്ഷനിലെ…

;

By :  Editor
Update: 2023-07-11 09:02 GMT

മണ്ണാർക്കാട് (പാലക്കാട്): കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ. ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ഇല്ലാതെയും വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാതെയും യാത്ര ചെയ്തതിനാണ് പിഴ ഈടാക്കിയത്.കുമരംപുത്തൂർ സെക്ഷനിലെ ജീവനക്കാർ കൃത്യനിർവഹണത്തിന്റെ ഭാഗമായി നാട്ടുകൽ ഭാഗത്തേക്ക് പോകുമ്പോൾ ആര്യമ്പാവിലാണ് പരിശോധന ഉണ്ടായത്.

കൃത്യനിർവഹണ സമയത്ത് ധരിക്കേണ്ട സുരക്ഷ തൊപ്പിയായിരുന്നു ബൈക്കോടിക്കുമ്പോൾ ജീവനക്കാർ ധരിച്ചിരുന്നത്. എന്നാൽ, ഇത് ഹെൽമറ്റിന് പകരമല്ല എന്നതിനാലാണ് ഇരുവർക്കും പിഴയിട്ടത്.

Full View

Tags:    

Similar News