കൈവെട്ടുകേസ്: മൂന്നു പേർക്ക് ജീവപര്യന്തം ശിക്ഷവിധിച്ച് എൻഐഎ കോടതി #handchoppingcase
കൊച്ചി∙ ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ടാം പ്രതി സജിൽ,…
കൊച്ചി∙ ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി എം.കെ.നാസർ, അഞ്ചാം പ്രതി കെ.എ.നജീബ് എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. മൂന്നു പേർക്കും 50,000 രൂപ പിഴ ചുമത്തി. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവർക്ക് മൂന്നു വർഷം തടവും വിധിച്ചു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
യുഎപിഎ നിയമം, സ്ഫോടക വസ്തു കൈവശം വയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ശിക്ഷ. പ്രതികൾ നഷ്ടപരിഹാരമായി നാല് ലക്ഷം രൂപ ടി.ജെ. ജോസഫിന് നൽകണം. 42 പേർ കേസിൽ ഇതുവരെ വിചാരണ നേരിട്ടു.
verdict-on-hand-chopping-case-kerala