ട്രിപ്പ് ഒക്കെ പിന്നെ, വന്ന് സിനിമയിലഭിനയിക്ക്; പ്രണവ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി നടൻ മോഹൻലാൽ
കൊച്ചി: ഹൃദയം എന്ന ചിത്രത്തിന് ശേഷം പ്രണവ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി നടൻ മോഹൻലാൽ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയിൽ കല്യാണി പ്രിയദർശൻ തന്നെയാണ്…
കൊച്ചി: ഹൃദയം എന്ന ചിത്രത്തിന് ശേഷം പ്രണവ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി നടൻ മോഹൻലാൽ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയിൽ കല്യാണി പ്രിയദർശൻ തന്നെയാണ് നായികയായി എത്തുന്നത്. വർഷങ്ങൾക്ക് ശേഷം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രണവിൻറെ പിറന്നാൾ ദിനത്തിലാണ് അണിയറക്കാർ പ്രഖ്യാപിച്ചത്. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമ്മാണം നിർവഹിക്കുന്നത്.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തും. നിവിൻ പോളിയും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.
‘പ്രിയപ്പെട്ട ഒരുപാടുപേരോടൊപ്പം ഒന്നിച്ചൊരു സിനിമ. സംവിധായകനെന്ന നിലയിൽ എന്റെ ആറാമത്തെ സിനിമ’ ചിത്രത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പ്രണവിന്റെ 33-ാം ജന്മദിനമാണ് ഇന്ന്. ബാലതാരമായി സിനിമയിൽ തിളങ്ങിയ പ്രണവ് പിന്നീട് സിനിമകളിൽ നായകനായി എത്തുകയായിരുന്നു. 2002 ൽ പുറത്തിറങ്ങിയ ഒന്നാമൻ, പുനർജനി എന്നീ സിനിമകളിലാണ് പ്രണവ് ബാലതാരമായി അഭിനയിച്ചത്. പുനർജനിയിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.