സഹപാഠിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി; വിദ്യാർഥിനികൾക്കെതിരെ കേസ്
പ്രതീകാത്മക ചിത്രം സഹപാഠിയുടെ സ്വകാര്യദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ മൂന്നു വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെൽത്ത് സയൻസ് കോളജിലെ ഷബ്നാസ്, ആൽഫിയ, അലീമ…
;സഹപാഠിയുടെ സ്വകാര്യദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ മൂന്നു വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെൽത്ത് സയൻസ് കോളജിലെ ഷബ്നാസ്, ആൽഫിയ, അലീമ എന്നീ വിദ്യാർഥിനികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കോളജിനെതിരെയും പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിദ്യാർഥിനിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തുക, അത് ഡിലീറ്റ് ചെയ്യുക, തെളിവ് നശിപ്പിക്കുക, വിദ്യാർഥിനിയുടെ യശസ്സിനു ക്ഷതമേൽപിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥിനികളെ നേരത്തെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ന്റെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ച് ജൂലൈ 18നാണ് വിദ്യാർഥിനി കോളജ് അധികൃതർക്ക് പരാതി നൽകിയത്. തന്റെ ദൃശ്യങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിക്കുന്ന വിവരമറിഞ്ഞ് പെൺകുട്ടി സുഹൃത്തുക്കളോടു വിവരം പറഞ്ഞു. ഇവരാണ് വിഷയം മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം തന്നെ മൂന്നുപേരെയും കോളജ് മാനേജ്‍മെന്റ് പുറത്താക്കുകയും ചെയ്തു.
കോളജിൽ മൊബൈൽ ഫോണിനു വിലക്കുണ്ടെന്നും ഇതു ധിക്കരിച്ച് മൊബൈൽ കൊണ്ടുവന്നതിനും വിഡിയോ ചിത്രീകരിച്ചതിനുമാണു വിദ്യാർഥിനികളെ പുറത്താക്കിയതെന്നു കോളജ് അധികൃതർ പറഞ്ഞു. ലക്ഷ്യമിട്ടത് മറ്റു ചില പെൺകുട്ടികളെയാണെന്നും, പരാതിക്കാരിയുടെ വിഡിയോ അറിയാതെ ചിത്രീകരിച്ചതാണെന്നുമാണു വിദ്യാർഥിനികൾ നൽകിയ വിശദീകരണം. തുടർന്നു വിഡിയോ പെൺകുട്ടിയുടെ മുമ്പിൽ വച്ചുതന്നെ ഇവർ ഡിലീറ്റ് ചെയ്തതായും കോളജ് അധികൃതർ പറഞ്ഞു.