ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചുകയറ്റാൻ ശ്രമം; 2 പേർ അറസ്റ്റിൽ

വർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയിൽ സുരക്ഷാ വീഴ്ച. ഇന്നലെ രാത്രി പത്തരയ്ക്ക് യുപിയിലെ നോയിഡയിൽനിന്നു ഡൽഹി കേരള ഹൗസിലേക്ക് വരുന്നതിനിടെ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് ഒരു കാർ…

;

By :  Editor
Update: 2023-07-29 00:12 GMT

വർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയിൽ സുരക്ഷാ വീഴ്ച. ഇന്നലെ രാത്രി പത്തരയ്ക്ക് യുപിയിലെ നോയിഡയിൽനിന്നു ഡൽഹി കേരള ഹൗസിലേക്ക് വരുന്നതിനിടെ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് ഒരു കാർ അപകടകരമായ രീതിയിൽ ഇടിച്ചുകയറ്റാൻ ശ്രമം നടന്നു. വാഹനവ്യൂഹത്തെ ഓവർടേക്ക് ചെയ്ത് എത്തിയ കാർ ഗവർണറുടെ വാഹനത്തിന്റെ തൊട്ടടുത്തെത്തി.

കാറിലുണ്ടായിരുന്ന രണ്ടു പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശികളായ മോനു കുമാർ, ഗൗരവ് എന്നിവരാണ് പിടിയിലായത്. ഇവർ മദ്യലഹരിയിലായിരുന്നെന്നാണ് സൂചന. കേസ് റജിസ്റ്റർ ചെയ്തെന്നും അന്വേഷണം നടക്കുകയാണെന്നു യുപി പൊലീസ് അറിയിച്ചു.

Tags:    

Similar News