പാലക്കാട് ദേശീയപാതയിൽ വൻ കവർച്ച; 15 അംഗ സംഘം കവർന്നത് നാലരക്കോടി രൂപ
പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയിൽ കാർ തടഞ്ഞ് നിർത്തി വൻ കവർച്ച. കാർ യാത്രികരിൽ നിന്നും നാലരക്കോടി രൂപയാണ് അക്രമികൾ കവർന്നത്്. മേലാറ്റൂർ സ്വദേശികളായ ഇവ്‌നു, വഹ, മുഹമ്മദ് ഷാഫി,…
;പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയിൽ കാർ തടഞ്ഞ് നിർത്തി വൻ കവർച്ച. കാർ യാത്രികരിൽ നിന്നും നാലരക്കോടി രൂപയാണ് അക്രമികൾ കവർന്നത്്. മേലാറ്റൂർ സ്വദേശികളായ ഇവ്‌നു, വഹ, മുഹമ്മദ് ഷാഫി, മുഹമ്മദ് ആസിഫ് എന്നിവരാണ് കവർച്ചാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. സംഘം സഞ്ചരിച്ചിരുന്ന കാറിന് മുന്നിൽ ടിപ്പർ ലോറി നിർത്തിയായിരുന്നു ആക്രമണം.
ലോറി കുറുകെ നിർത്തിയതിന് പിന്നാലെ രണ്ട് കാറിലായി എത്തിയ 15 അംഗ അക്രമി സംഘം പണം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പാലക്കാട് കസബ പോലീസിൽ ആക്രമണത്തിന് ഇരയായവർ പരാതി നൽകി. കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്നു മേലാറ്റൂർ സ്വദേശികളായ വ്യാപാരികൾ. ദേശീയപാതയിൽ നിന്നും നഗരംപള്ളി പാലത്തിലേക്ക് കയറിയ സമയം ഒരു ടിപ്പർ ഇവരെ പിന്തുടർന്നു. കാറിനെ മറികടന്ന് ലോറി കുറുകെ ഇട്ടതിന് പിന്നാലെ 15 അംഗ സംഘം രണ്ട് കാറുകളിലായി മാരകായുധങ്ങളുമായി എത്തുകയായിരുന്നു.
സംഘം കാറിലുണ്ടായിരുന്ന മൂന്ന് പേരെയും മറ്റൊരു കാറിലേക്ക് പിടിച്ച് കയറ്റി. തൃശൂർ മാപ്രാണത്ത് ഇരിങ്ങാലക്കുടക്ക് സമീപത്തായി മൂന്ന് പേരെയും മൂന്ന് ഇടങ്ങളിലായി ഇറക്കി വിടുകയായിരുന്നു. പുറത്തേക്ക് തള്ളിയിട്ടതിനാൽ മൂന്ന് പേർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.