ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ 4 പേരെ വെടിവച്ചുകൊന്നു; പ്രതി പിടിയില്‍
മുംബൈ: ട്രെയിനില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) കോണ്‍സ്റ്റബിള്‍ നടത്തിയ വെടിവയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഒരു ആര്‍പിഎഫ് അസിസ്റ്റന്റ സബ് ഇന്‍സ്‌പെക്ടര്‍ അടക്കമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച…
മുംബൈ: ട്രെയിനില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) കോണ്‍സ്റ്റബിള്‍ നടത്തിയ വെടിവയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഒരു ആര്‍പിഎഫ് അസിസ്റ്റന്റ സബ് ഇന്‍സ്‌പെക്ടര്‍ അടക്കമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ മുംബൈ- ജയ്പുര്‍ എക്‌സ്പ്രസ് ട്രെയിനിലാണ് (12956) ആക്രമണമുണ്ടായത്. ട്രെയിന്‍ മഹാരാഷ്ട്രയിലെ പല്‍ഗാര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് ആക്രമണം.
ചേതന്‍ സിംഗ് എന്ന കോണ്‍സ്റ്റബിളാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ ആക്രമണം നടത്തിയത്. തന്റെ യന്ത്രത്തോക്ക് ഉപയോഗിച്ച് സഹപ്രവര്‍ത്തകനേയും മൂന്ന് യാത്രക്കാരെയും വെടിവയ്ക്കുകയായിരുന്നു. മുംബൈയില്‍ നിന്നും ജയ്പൂരിലേക്ക് പോകുകയായിരുന്നു ട്രെയിന്‍.
ട്രെയിനിന്റെ കോച്ച് ബി5ലാണ് ആക്രമണം. സംഭവത്തിനു ശേഷം ചേതന്‍ സിംഗ് ദഹിസര്‍ സ്‌റ്റേഷനില്‍ എത്തിപ്പോള്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. വെടിവയ്പിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പ്രതിയെ ആയുധം സഹിതം പിടികൂടിയതായി റെയില്‍വേ അറിയിച്ചു.