'ശബരിമല പ്രതിഷേധത്തിന് സമാനമായ അന്തരീക്ഷത്തിനൊരുക്കം',അപകടം മണത്ത് CPM; ഷംസീര്‍ മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസ്താവന ഉയര്‍ത്തി സംസ്ഥാനത്ത് ശബരിമല പ്രതിഷേധത്തിന് സമാനമായ അന്തരീക്ഷം ഒരുക്കാന്‍ ബോധപൂര്‍വ്വ ശ്രമം നടക്കുന്നതായി സിപിഎം വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരണം…

;

By :  Editor
Update: 2023-08-02 02:03 GMT

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസ്താവന ഉയര്‍ത്തി സംസ്ഥാനത്ത് ശബരിമല പ്രതിഷേധത്തിന് സമാനമായ അന്തരീക്ഷം ഒരുക്കാന്‍ ബോധപൂര്‍വ്വ ശ്രമം നടക്കുന്നതായി സിപിഎം വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരണം നടത്തി അനാവശ്യ വിവാദം ഉണ്ടാക്കേണ്ടതില്ലെന്ന് തീരുമാനത്തിലാണ് സിപിഎം എന്നാണറിയുന്നത്.

ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ എന്‍എസ്എസ് പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെയാണ് സിപിഎം പ്രതിരോധത്തിന് തയ്യാറെടുക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശബരിമല പ്രതിഷേധത്തിന് സമാനമായ സാഹചര്യം ഒരുക്കാന്‍ സംഘപരിവാര്‍ ഗൂഢാലോചന നടത്തുന്നതായാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. നാമജപ സംഗമം അടക്കമുള്ള പ്രതിഷേധ മാര്‍ഗങ്ങള്‍ ഇതിന്റെ ഭാഗമാണ്. എന്‍എസ്എസ് നേതൃത്വത്തെ ഇതില്‍ വീഴ്ത്താന്‍ സംഘപരിവാറിനായെന്നും സിപിഎം നേതാക്കള്‍ പറയുന്നു.

പ്രതിഷേധം കനത്ത സാഹചര്യത്തില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിട്ടുള്ളത്. ശാസ്ത്രവും മിത്തും സംബന്ധിച്ച തന്റെ പ്രസ്താവനയില്‍ അദ്ദേഹം വിശദീകരണം നടത്തിയേക്കും. ഷംസീറിനെ കൊണ്ട് തന്നെ കാര്യങ്ങള്‍ വിശദീകരിച്ച് വിവാദം അവസാനിപ്പിക്കാനാണ് സിപിഎമ്മിന്റെ ശ്രമം.
Tags:    

Similar News