ഡ്രോൺ ഉപയോഗിച്ച് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള പാക് ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; 50 കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു

ജയ്പൂർ : ഡ്രോൺ ഉപയോഗിച്ച് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള പാകിസ്താന്റെ ശ്രമം അതിർത്തി രക്ഷാ സേന പരാജയപ്പെടുത്തി. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു പാക് ഭീകരരുടെ പദ്ധതി സൈന്യം പരാജയപ്പെടുത്തിയത്.…

By :  Editor
Update: 2023-08-04 06:22 GMT

ജയ്പൂർ : ഡ്രോൺ ഉപയോഗിച്ച് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള പാകിസ്താന്റെ ശ്രമം അതിർത്തി രക്ഷാ സേന പരാജയപ്പെടുത്തി. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു പാക് ഭീകരരുടെ പദ്ധതി സൈന്യം പരാജയപ്പെടുത്തിയത്. ഡ്രോൺ ഉപയോഗിച്ച് രാജസ്ഥാനിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. 50 കോടിയിലധികം വിലമതിക്കുന്ന 10 കിലോ മയക്കുമരുന്നാണ് ബിഎസ്എഫ് പിടിച്ചെടുത്തത്.

വ്യാഴാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ശ്രീഗംഗനഗർ ഭാഗത്തേക്ക് ആണ് മയക്കുമരുന്നുമായി ഡ്രോൺ എത്തിയത്. പ്രദേശത്ത് വിന്യസിച്ചിരുന്ന ബിഎസ്എഫ് സൈനികർ ഡ്രോണിന്റെ ശബ്ദം കേട്ട് നടത്തിയ തിരച്ചിലിലാണ് നാല് കെട്ടുകളിലായി മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. അന്താരാഷ്ട്ര അതിർത്തിയും മറികടന്ന് ഇന്ത്യൻ അതിർത്തിയായ ശ്രീകരൺപൂരിൽ അനധികൃതമായി പ്രവേശിച്ചാണ് പാക് ഡ്രോൺ മയക്കുമരുന്ന് ഉപേക്ഷിച്ചത്. വിശദമായ അന്വേഷണത്തിനായി കേസ് ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്ക് കൈമാറി.

Full View

ഈ വർഷം മാത്രം അഞ്ച് തവണയാണ് മയക്കുമരുന്നുമായി രാജസ്ഥാനിലേക്ക് പാകിസ്താനിൽ നിന്നും ഡ്രോൺ അതിർത്തി കടന്ന് എത്തിയത്. ഇതുവരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി 25 കിലോഗ്രാം തൂക്കം വരുന്ന ഹെറോയിനാണ് പിടിച്ചെടുത്തിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയിൽ ഇവയ്ക്ക് 75 കോടി രൂപയോളം വിലമതിക്കും.

ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങൾ നോക്കിയാണ് ഇവർ ചരക്ക് നിക്ഷേപിക്കുന്നത്. ഇതുവഴി രഹസ്യമായി കൂടുതൽ ആളുകളിലേക്ക് ലഹരി എത്തിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ യുവത്വത്തിനെ മയക്കുമരുന്നിനടിമകളാക്കി രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് നയിക്കുകയാണ് ഇവരുടെ പദ്ധതി. ജൂൺ 24ന് അതിർത്തി ഗ്രാമമായ റൗളയിൽ നിന്ന് 2 കിലോയും ജൂൺ 21ന് ഘർസാനയിൽ നിന്ന് 2 കിലോ മയക്കുമരുന്നും സൈന്യം കണ്ടെത്തിയിരുന്നു.

Tags:    

Similar News