ഇഞ്ചക്ഷൻ നൽകിയ 11 രോഗികൾക്ക് പാർശ്വഫലം; താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ
കൊല്ലം: ഇൻജക്ഷൻ നൽകിയതിനെ തുടർന്ന് കുട്ടികളടക്കം 11 രോഗികൾക്ക് പാർശ്വഫലം ഉണ്ടായ സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്കെതിരെ നടപടി. നഴ്സിംഗ് ഓഫീസറേയും ഗ്രേഡ്-2 അറ്റൻഡറേയും…
By : Editor
Update: 2023-08-05 10:49 GMT
കൊല്ലം: ഇൻജക്ഷൻ നൽകിയതിനെ തുടർന്ന് കുട്ടികളടക്കം 11 രോഗികൾക്ക് പാർശ്വഫലം ഉണ്ടായ സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്കെതിരെ നടപടി. നഴ്സിംഗ് ഓഫീസറേയും ഗ്രേഡ്-2 അറ്റൻഡറേയും സസ്പെൻഡ് ചെയ്തു. കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണത്തെത്തുടർന്നാണ് സസ്പെൻഷൻ.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് കൊല്ലം ഡിഎംഒ സംഭവത്തിൽ അന്വേഷണം നടത്തി.