കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എ സി മൊയ്തീന്റെ വീട്ടില്‍ ഇഡി റെയ്ഡ്

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എ സി മൊയ്തീന്റെ…

By :  Editor
Update: 2023-08-22 00:11 GMT

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എ സി മൊയ്തീന്റെ ബിനാമികള്‍ എന്ന് ഇഡി സംശയിക്കുന്നവരുടെ വീടുകളിലും റെയ്ഡ് നടത്തി. കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ മൊയ്തീന് നേരിട്ട് ബന്ധമുണ്ടെന്ന് ഇഡി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ ഇഡി കഴിഞ്ഞ ഏതാനും മാസങ്ങളായി അന്വേഷണം നടത്തി വരികയാണ്. ബാങ്കിലെ ഉദ്യോഗസ്ഥരെ അടക്കം വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൊയ്തീന്റെ വീട്ടില്‍ റെയ്ഡ് നടത്താന്‍ ഇഡി തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ഏഴുമണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. നേരത്തെ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം ജില്ലാ നേതാക്കളെയും ബാങ്ക് ഉദ്യോഗസ്ഥരെയും കേരള പൊലീസ് പ്രതികളാക്കിയിരുന്നു. എന്നാല്‍ ഇതില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് മൊയ്തീന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

Tags:    

Similar News