ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ–3യുടെ ലാൻഡിങ് ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ബെംഗളൂരു∙ ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ–3യുടെ ലാൻഡിങ് ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ലാൻഡറിലെ നാല് ഇമേജിങ് ക്യാമറകളിൽ എടുത്ത ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പേടകത്തിലെ ശാസ്ത്രീയ ഉപകരണങ്ങൾ പ്രവർത്തിച്ചു തുടങ്ങി.…

By :  Editor
Update: 2023-08-24 20:54 GMT

ബെംഗളൂരു∙ ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ–3യുടെ ലാൻഡിങ് ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ലാൻഡറിലെ നാല് ഇമേജിങ് ക്യാമറകളിൽ എടുത്ത ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പേടകത്തിലെ ശാസ്ത്രീയ ഉപകരണങ്ങൾ പ്രവർത്തിച്ചു തുടങ്ങി.

ചന്ദ്രോപരിതലത്തിലെത്തിയ വിക്രം ലാൻഡറിന്റെ 4 ഉപകരണങ്ങളിൽ 3 എണ്ണം പ്രവർത്തിക്കാൻ തുടങ്ങിയതോടെ പഠനങ്ങൾ പുരോഗമിക്കുകയാണ്.ചന്ദ്രോപരിതലത്തിലെ പ്ലാസ്മ സാന്ദ്രതയും അതിന്റെ മാറ്റങ്ങളും പഠിക്കാനുള്ള രംഭ–എൽപി, ചന്ദ്രന്റെ ധ്രുവപ്രദേശത്തെ ഉപരിതല താപനില പഠിക്കുന്ന ചന്ദ്രാസ് സർഫസ് തെർമോഫിസിക്കൽ എക്സ്പെരിമെന്റ് (ചാസ്തേ), ചന്ദ്രനിലെ ഭൂകമ്പ സാധ്യത അളക്കുന്ന ഇൻസ്ട്രുമെന്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി (ഇൽസ) എന്നീ ഉപകരണങ്ങളാണു പ്രവർത്തിക്കാൻ തുടങ്ങിയത്.

ലാൻഡർ മൊഡ്യൂളിനെ ചന്ദ്രന്റെ ഭ്രമണപഥം വരെ എത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂളിലെ സ്പെക്ട്രോ–പോളാരിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് (ഷെയ്പ്) എന്ന പേലോഡ് അവിടെ നിന്നു ഭൂമിയെ നിരീക്ഷിച്ച് പഠനങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ട്.

ചന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ്‌ ലാൻഡിങ് നടത്തിയതോടെ, ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ. ഇന്നലെ വൈകിട്ട് 6.03നാണ് ഇന്ത്യ ചരിത്രനേട്ടം കൈവരിച്ചത്. വിക്രം എന്ന ലാൻഡറും പ്രഗ്യാന്‍ എന്ന റോവറും അടങ്ങിയതായിരുന്നു ഇന്ത്യയുടെ ചന്ദ്രയാൻ 3 പേടകം. ഇതോടൊപ്പം ഒരു പ്രൊപ്പൽഷൻ മൊഡ്യൂളുമുണ്ടായിരുന്നു.

Tags:    

Similar News