ബ്രിക്സ് ഉച്ചകോടി: രാഷ്ട്ര തലവൻമാർക്ക് ഉപഹാരങ്ങൾ സമ്മാനിച്ച് നരേന്ദ്ര മോദി
ജോഹനാസ്ബർഗ്: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കനെത്തിയ രാഷ്ട്ര നേതാക്കൻമാർക്ക് ഉപഹാരങ്ങൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റു നേതാക്കൾക്കായും അദ്ദേഹം സമ്മാനങ്ങൾ കരുതിയിരുന്നു. കർണാടക നിർമ്മിതമായ ബിദ്രീവാസ്,…
;ജോഹനാസ്ബർഗ്: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കനെത്തിയ രാഷ്ട്ര നേതാക്കൻമാർക്ക് ഉപഹാരങ്ങൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റു നേതാക്കൾക്കായും അദ്ദേഹം സമ്മാനങ്ങൾ കരുതിയിരുന്നു. കർണാടക നിർമ്മിതമായ ബിദ്രീവാസ്, വെള്ളി നക്കാഷി, നാഗാലാന്റുകാരുടെ നാഗാ ഷാൾ, എന്നിവയാണ് ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുത്ത മറ്റു നേതാക്കൾക്ക് പ്രധാനമന്ത്രി സമ്മാനിച്ചത്.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസയ്ക്ക് നൽകിയ ഉപഹാരം സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ഇന്ത്യൻ പൈതൃകത്തെ വിളിച്ചോതുന്ന സമ്മാനങ്ങളാണ് പ്രധാനമന്ത്രി അദ്ദേഹത്തിന് നൽകിയത്. തെലങ്കാനയിൽ നിന്നുള്ള ഉത്പന്നമായ സുറാഹിയാണ് സിറിൽ റമാഫോസയ്ക്ക് പ്രധാനമന്ത്രി സമ്മാനിച്ചത്. തനതായ ഗോണ്ട് പെയിന്റിംഗുകളും അദ്ദേഹം സമ്മാനിച്ചു. നാഗാലാന്റ് നിർമിതമായ ഷാൾ ആണ് പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന്റെ ഭാര്യയ്ക്ക് സമ്മാനമായി നൽകിയത്.