ഉത്രാട ദിനത്തിൽ, സംസ്ഥാനത്ത് 116 കോടിയുടെ മദ്യ വിൽപ്പന
തിരുവനന്തപുരം: ഉത്രാട ദിനത്തില്‍ കേരളത്തിൽ ബെവ്കോ ഔട്ട് ലെറ്റ് വഴി വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം 112 കോടിയുടെ മദ്യവിൽപനയായിരുന്നു നടന്നത്. ഇക്കുറി നാലു…
;തിരുവനന്തപുരം: ഉത്രാട ദിനത്തില്‍ കേരളത്തിൽ ബെവ്കോ ഔട്ട് ലെറ്റ് വഴി വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം 112 കോടിയുടെ മദ്യവിൽപനയായിരുന്നു നടന്നത്. ഇക്കുറി നാലു കോടിയുടെ അധിക വില്പനയാണ് ഉണ്ടായിരിക്കുന്നത്.
ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 1.06 കോടി രൂപയുടെ മദ്യം ഇവിടെ മാത്രം വിറ്റഴിച്ചു. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്ട് ലെറ്റാണ്. 1.01 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിറ്റത്.
ബെവ്കോയുടെ സംസ്ഥാനത്തെ 4 ഔട്ട്‌ലെറ്റുകളിലെ വിൽപന ഒരു കോടി കവിഞ്ഞു. ചേർത്തല കോർട്ട് ജങ്ഷൻ, പയ്യന്നൂർ, തിരുവനന്തപുരം പവർഹൗസ് റോഡ് എന്നിവിടങ്ങളിലെ ഔട്ട് ലെറ്റുകളിലും വൻ വിൽപന ഉണ്ടായി. ഈ വർഷം വിവിധ നികുതി ഇനത്തിൽ 550 കോടി രൂപ സർക്കാറിന്റെ ഖജനാവിലെത്തും.
അന്തിമ വിറ്റുവരവ് കണക്ക് വരുമ്പോൾ , വില്‍പ്പന വരുമാനത്തില്‍ മാറ്റമുണ്ടാകുമെന്ന് ബെവ്‌കൊ എംഡി അറിയിച്ചു. വില്‍പ്പന ഇനിയും ഉയരുമെന്നാണ് ബെവ്‌കോ എംഡി പറയുന്നത്.