വാണിജ്യ പാചകവാതക സിലിണ്ടർ വില 158 രൂപ കുറഞ്ഞു; പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയിൽ ഇടിവ്. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു. എഎൻഐ റിപ്പോർട്ട്…

By :  Editor
Update: 2023-09-01 09:05 GMT

രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയിൽ ഇടിവ്. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു. എഎൻഐ റിപ്പോർട്ട് പ്രകാരം 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 158 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.

ഇന്ത്യൻ ഓയിൽ കമ്പനി ദേശീയ തലസ്ഥാനമായ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിരക്ക് 19 കിലോയ്ക്ക് 158 രൂപ കുറച്ചു. ഇന്ത്യൻ ഓയിലിന്റെ 19 കിലോഗ്രാം സിലിണ്ടറിന് 1,522.50 രൂപയാണ് ഇന്നത്തെ വില. വാണിജ്യ, ഗാർഹിക എൽപിജി (ദ്രവീകൃത പെട്രോളിയം ഗ്യാസ്) സിലിണ്ടറുകൾക്കായുള്ള പ്രതിമാസ പുനരവലോകനങ്ങൾ എല്ലാ മാസവും ആദ്യ ദിവസം നടക്കുന്നു. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്.

Full View

നേരത്തെ ഓഗസ്റ്റിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 99.75 രൂപ കുറച്ചിരുന്നു. ജൂലൈയിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില 7 രൂപ വീതം വർധിപ്പിച്ചിരുന്നു. ഈ വർദ്ധനവിന് മുമ്പ്, ഈ വർഷം മെയ്, ജൂൺ മാസങ്ങളിൽ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് തുടർച്ചയായി രണ്ട് വില കുറച്ചിരുന്നു. മെയ് മാസം ഒഎംസികൾ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 172 രൂപ കുറച്ചപ്പോൾ ജൂണിൽ 83 രൂപ കുറച്ചു. ഏപ്രിലിലും വില യൂണിറ്റിന് 91.50 രൂപ കുറച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി പാചക വാതക വില കുതിച്ചുയരുകയും ഇത് ഒരു പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി മാറുകയും ചെയ്തിരുന്നു.

Tags:    

Similar News