ബാ​റി​ലെ അതിക്രമത്തിന് പിന്നാലെ ബാർ മാനേജറെ ആക്രമിച്ച സംഭവം: ആറുപേർ പിടിയിൽ

അ​ഞ്ചാ​ലും​മൂ​ട്: ബാ​ർ മാ​നേ​ജ​റെ അ​ക്ര​മി​ച്ച കേ​സി​ലെ ആ​റ് പ്ര​തി​കൾ അറസ്റ്റിൽ. അ​ഷ്ട​മു​ടി സ​ന്തോ​ഷ്ഭ​വ​നി​ൽ സു​ധീ​ഷ് (24), സു​നീ​ഷ് (22), തെ​ക്കേ വ​യ​ലി​ൽ വീ​ട്ടി​ൽ നി​ഥി​ൻ (26), ചെ​റു​മൂ​ട്…

;

By :  Editor
Update: 2023-10-06 01:08 GMT

അ​ഞ്ചാ​ലും​മൂ​ട്: ബാ​ർ മാ​നേ​ജ​റെ അ​ക്ര​മി​ച്ച കേ​സി​ലെ ആ​റ് പ്ര​തി​കൾ അറസ്റ്റിൽ. അ​ഷ്ട​മു​ടി സ​ന്തോ​ഷ്ഭ​വ​നി​ൽ സു​ധീ​ഷ് (24), സു​നീ​ഷ് (22), തെ​ക്കേ വ​യ​ലി​ൽ വീ​ട്ടി​ൽ നി​ഥി​ൻ (26), ചെ​റു​മൂ​ട് ശ​ങ്ക​ര​വി​ലാ​സ​ത്തി​ൽ ജി​തി​ൻ (24), വെ​ള്ളി​മ​ൺ ല​ളി​ത ഭ​വ​ന​ത്തി​ൽ ജി​ഷ്ണു മു​ര​ളി (24), പ്രാ​ക്കു​ളം വ​ള്ള​ശ്ശേ​രി തൊ​ടി​യി​ൽ സൂ​ര​ജ് (26) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്. മു​ഖ്യ​പ്ര​തി പ്ര​തീ​ഷിനെ ഇനിയും പി​ടി​കൂ​ടാ​നായിട്ടില്ല.

നി​ഥി​നെ ഫോ​ൺ ന​മ്പ​ർ പി​ന്തു​ട​ർ​ന്ന്​ സേ​ല​ത്തു നി​ന്നും പൊ​ലീ​സ് പി​ടി​കൂ​ടി​യിരുന്നു. ഇ​തോ​ടെ​യാ​ണ്​ മ​റ്റു​ള്ള പ്ര​തി​ക​ൾ പ്രാ​ക്കു​ള​ത്ത് ഒ​ളി​വി​ലു​ള്ള വി​വ​ര​മ​റി​യു​ന്ന​ത്. തു​ട​ർ​ന്ന്, പൊ​ലീ​സ് സം​ഘം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

സെ​പ്റ്റം​ബ​ർ 24-നാ​ണ് കേസിനാസ്പദമായ സം​ഭ​വം നടന്നത്. രാ​ത്രി ഒ​മ്പ​തോ​ടെ ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ പ്ര​തീ​ഷും സം​ഘ​വും മ​റ്റ് ര​ണ്ട് യു​വാ​ക്ക​ളു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി. തു​ട​ർ​ന്ന്, ഇ​വ​ർ ബാ​റി​ലെ ഫ്രീ​സ​റു​ക​ളും മ​റ്റും അ​ടി​ച്ചു ​ത​ക​ർ​ത്തു. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തീ​ഷി​നെ​യും മ​റ്റൊ​രു യു​വാ​വി​നെ​യും ബാ​ർ ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു​വെ​ച്ച്​ പൊ​ലീ​സി​ന് കൈ​മാ​റി.

പൊ​ലീ​സ് കൊ​ണ്ടു​പോ​യ പ്ര​തി​ക​ൾ ഒ​രു മ​ണി​ക്കൂ​റി​ന​കം ജാ​മ്യ​ത്തി​ലി​റ​ങ്ങി ആ​റോ​ളം​വ​രു​ന്ന ഗു​ണ്ടാ​സം​ഘ​വു​മാ​യി തി​രി​കെ ബാ​റി​ൽ എ​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. അ​പ്പോ​ൾ അ​വി​ടേ​ക്കു​വ​ന്ന ബാ​ർ മാ​നേ​ജ​ർ അ​ഞ്ചാ​ലും​മൂ​ട്​ മു​രു​ന്ത​ൽ സ്വ​ദേ​ശി ഷി​ബു കു​ര്യാ​ക്കോ​സി​നെ വാ​ഹ​ന​ത്തി​ൽ നി​ന്നും ച​വി​ട്ടി നി​ല​ത്തി​ട്ട് വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക്രൂ​ര മ​ർ​ദ​ന​ത്തി​നി​ര​യാ​യ ഷി​ബു കു​ര്യാ​ക്കോ​സ് ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.അറസ്റ്റ് ചെയ്ത പ്രതികളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ്​ ചെ​യ്തു. ​

Tags:    

Similar News