മോഷ്ടിച്ച നോട്ടുകൾ കിടക്കയിലിട്ട് ഇൻസ്റ്റഗ്രാം റീൽ ചിത്രീകരണം: മോഷ്ടാക്കള്‍ പിടിയില്‍
ഉത്തര്‍പ്രദേശ്: മോഷ്ടിച്ച നോട്ടുകൾ കിടക്കയിലിട്ട് ഇൻസ്റ്റഗ്രാം റീൽ ചിത്രീകരണം നടത്തിയ മോഷ്ടാക്കളെ പിടികൂടി പൊലീസ്. ഉത്തർ പ്രദേശിലെ കാൺപൂരിലാണ് സംഭവം. മോഷ്ടാക്കളെ കണ്ടെത്താൻ കഴിയാതെ പൊലീസ് കുഴങ്ങുമ്പോഴാണ്…
;ഉത്തര്‍പ്രദേശ്: മോഷ്ടിച്ച നോട്ടുകൾ കിടക്കയിലിട്ട് ഇൻസ്റ്റഗ്രാം റീൽ ചിത്രീകരണം നടത്തിയ മോഷ്ടാക്കളെ പിടികൂടി പൊലീസ്. ഉത്തർ പ്രദേശിലെ കാൺപൂരിലാണ് സംഭവം. മോഷ്ടാക്കളെ കണ്ടെത്താൻ കഴിയാതെ പൊലീസ് കുഴങ്ങുമ്പോഴാണ് ഇൻസ്റ്റഗ്രാമിൽ റീൽ പ്രത്യക്ഷപ്പെട്ടത്. ഈ റീൽ പരിശോധിച്ച് ആണ് പൊലീസ് മോഷ്ടാക്കളെ പിടികൂടിയത്.
തരുൺ ശർമ എന്ന ജോത്സ്യൻ്റെ വീട്ടിലാണ് മോഷണം നടന്നത്. പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് മോഷ്ടാക്കൾ ഹോട്ടൽ മുറിയിലെ കിടക്കയിൽ മോഷ്ടിച്ച നോട്ടുകൾ നിരത്തി വീഡിയോ ചിത്രീകരിച്ചത്. ഈ വിഡിയോ വൈറലായതോടെ ഡിജിറ്റൽ ട്രാക്കിങ്ങിലൂടെ പൊലീസ് പ്രതികളെ കണ്ടെത്തുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് രണ്ട് ലക്ഷം രൂപയും രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.