ഏഷ്യന്‍ ഗെയിംസ് ഹോക്കി: ഒമ്പത് വര്‍ഷത്തിനു ശേഷം പൊന്നണിഞ്ഞ് ടീം ഇന്ത്യ
ഹ്വാംഗ്ചോ : ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് സ്വർണം. ഫൈനലിൽ നിലവിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻമാരായ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് തകർത്തത് സുവർണ നേട്ടത്തോടെ…
ഹ്വാംഗ്ചോ : ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് സ്വർണം. ഫൈനലിൽ നിലവിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻമാരായ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് തകർത്തത് സുവർണ നേട്ടത്തോടെ അടുത്ത വർഷം പാരീസിൽ നടക്കുന്ന ഒളിമ്പിക്സിലേക്കും ഇന്ത്യ യോഗ്യത നേടി. ക്യാപ്ടൻ ഹർമൻ പ്രീത് ഇരട്ട ഗോളുകൾ നേടി. മൻപ്രീത് സിംഗ്, അഭിഷേക്, അമിത് രോഹിതാസ് എന്നിവർ ഓരോ ഗോളുകൾ വീതം നേടി.
ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയുടെ സുവര്‍ണനേട്ടം. ഇരട്ടഗോളുകള്‍ നേടിയ നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ മിന്നും പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. തനക സെറീനാണ് ജപ്പാന്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്.
india-wins-gold-in-mens-hockey-earns-paris-olympics