ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യവിമാനം ഡല്‍ഹിയിലെത്തി

ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെയും വഹിച്ചുള്ള വിമാനം ഡല്‍ഹിയിലെത്തി. 11 മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇന്ന് പുലര്‍ച്ചയോടെ ഡല്‍ഹിയിലെത്തിയത്. ഇസ്രയേലില്‍നിന്നുള്ള ആദ്യസംഘം ഇന്നെത്തുമെന്ന് വിദേശകാര്യ…

;

By :  Editor
Update: 2023-10-13 00:58 GMT

ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെയും വഹിച്ചുള്ള വിമാനം ഡല്‍ഹിയിലെത്തി. 11 മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇന്ന് പുലര്‍ച്ചയോടെ ഡല്‍ഹിയിലെത്തിയത്. ഇസ്രയേലില്‍നിന്നുള്ള ആദ്യസംഘം ഇന്നെത്തുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചിരുന്നു. ഇന്നലെ രാവിലെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഓപ്പറേഷന്‍ അജയ് ഉള്‍പ്പെടെയുള്ള നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. ആരെയും നിര്‍ബന്ധിച്ച് മടക്കി കൊണ്ടു വരേണ്ടതില്ലെന്നും നിര്‍ബന്ധിത ഒഴിപ്പിക്കലല്ല നടത്തുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

230 യാത്രക്കാര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. ഇന്ത്യന്‍ വ്യോമ സേനയുടെ വന്‍കിട വിമാനങ്ങളും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ആവശ്യമായി വന്നാല്‍ ഉപയോഗപ്പെടുത്താന്‍ സജ്ജമാക്കിയിട്ടുണ്ട്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രയേലില്‍ ഇന്ത്യക്കാര്‍ക്ക് ആളപായം സംഭവിച്ചിട്ടില്ലെന്നും ബാഗ്ചി പറഞ്ഞു. ഒക്ടോബര്‍ 18 വരെയാണ് നിലവില്‍ ദൗത്യം നിശ്ചയിച്ചിരിക്കുന്നത്. ദിവസവും ഓരോ വിമാനം എന്ന കണക്കിലാകും സര്‍വീസ്. രക്ഷാ ദൗത്യത്തിന്റെ ഭാഗമായി മടങ്ങി വരുന്നവരുടെ യാത്രാ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ഇസ്രയേലില്‍ കുടുങ്ങിയവര്‍ക്കായി വിദേശകാര്യമന്ത്രാലയം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.

English Summary: The first flight carrying Indians stranded in Israel reached Delhi

Tags:    

Similar News