ജിഎസ്ടി: കൂട്ടിയ നികുതി കുറച്ചാല്‍ ഇന്ധനവില വര്‍ധനവ് ഒഴിവാക്കാമെന്ന് ധനമന്ത്രി

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം പിന്തുണയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വിലവര്‍ധന ഒഴിവാക്കുന്നതിന് കേന്ദ്രം കൂട്ടിയ നികുതി കുറച്ചാല്‍ മതിയെന്നും ഇതിന്റെ…

By :  Editor
Update: 2018-07-02 23:45 GMT

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം പിന്തുണയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.

ഇന്ധന വിലവര്‍ധന ഒഴിവാക്കുന്നതിന് കേന്ദ്രം കൂട്ടിയ നികുതി കുറച്ചാല്‍ മതിയെന്നും ഇതിന്റെ പേരില്‍ പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധന വിലക്കയറ്റഭാരം കുറയ്ക്കുന്നതിന് കേരളം ഇനി നികുതിയിളവ് നല്‍കില്ലെന്നും ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രം നികുതി കുറയ്ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പെട്രോളിന് 200 ശതമാനത്തില്‍ അധികവും ഡീസലിന് 300 ശതമാനത്തില്‍ അധികവും നികുതി വര്‍ധനയാണ് ഉണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Tags:    

Similar News