അമ്മയെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം; മകനെതിരെ കേസെടുത്തു
നീലേശ്വരം: അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മകനെതിരെ കേസെടുത്തു. നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുക്മണിയെ(57)യാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവരുടെ നില ഗുരുതരമാണ്. സംഭവത്തില്‍…
;നീലേശ്വരം: അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മകനെതിരെ കേസെടുത്തു. നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുക്മണിയെ(57)യാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ ഇവരുടെ മകന്‍ സുജിത്തിനെതിരെ പോലീസ് കേസെടുത്തു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. തുടര്‍ച്ചയായി ഫോണ്‍ ചെയ്തത് ചോദിച്ചപ്പോഴാണ് ഇയാള്‍ രുക്മിണിയുടെ തലയ്ക്കടിച്ചത്. നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയെങ്കിലും പ്രതി ഇവരെ വീട്ടില്‍ കയറ്റാന്‍ അനുവദിച്ചില്ല. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇന്‍സ്പെക്ടര്‍ കെ. പ്രേംസദനും എസ്.ഐ ടി. വിശാഖും സംഘവും സ്ഥലത്തെത്തി സുജിത്തിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി രുക്മിണിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.