കലാലയങ്ങളിലെ അക്രമണ രാഷ്ട്രീയങ്ങള്‍ക്ക് കാരണം ഒറ്റവിദ്യാര്‍ഥി സംഘടന മതിയെന്നു കരുതുന്ന എസ്എഫ്‌ഐയും എബിവിപിയുമാണ്: എകെ ആന്റണി

കൊച്ചി: കലാലയത്തിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് വര്‍ഗീയ സംഘടനകളല്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി രംഗത്ത്. വര്‍ഗീയ സംഘടനകള്‍ കടന്നു വരുന്നതിന് മുമ്പും കലാലയങ്ങളില്‍ ആക്രമ രാഷ്ട്രീയം…

By :  Editor
Update: 2018-07-03 03:52 GMT

കൊച്ചി: കലാലയത്തിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് വര്‍ഗീയ സംഘടനകളല്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി രംഗത്ത്.

വര്‍ഗീയ സംഘടനകള്‍ കടന്നു വരുന്നതിന് മുമ്പും കലാലയങ്ങളില്‍ ആക്രമ രാഷ്ട്രീയം ഉണ്ടായിരുന്നെന്നും അതിന് പ്രധാന കാരണം കേരളത്തില്‍ ഒറ്റ വിദ്യാര്‍ഥി സംഘടന മാത്രം മതിയെന്നു കരുതുന്ന എസ്എഫ്‌ഐയും എബിവിപിയുമാണെന്നും അദ്ദേഹം പറഞ്ഞു.

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിന് ശേഷം കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടുമായുള്ള സംഘര്‍ഷമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. പുറത്തു നിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് അഭിമന്യുവിനെ ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് മറ്റൊരു വിദ്യാര്‍ഥിയായ അര്‍ജുന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

Tags:    

Similar News