തൃശൂരില്‍ കനത്ത മഴ; റെയില്‍പാളത്തില്‍ ആല്‍മരം വീണു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു; നാലുപേര്‍ക്ക് വൈദ്യുതാഘാതമേറ്റു

കനത്ത മഴയിൽ തൃശൂരിൽ വ്യാപകമായി മരം കടപുഴകി നാശനഷ്ടം. റെയിൽവേ ട്രാക്കിലേക്ക് മരം വീണ് ട്രെയിൻ ഗതാഗതം ഉൾപ്പെടെ തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അതിശക്തമായ മഴ. വടക്കാഞ്ചേരിയിൽ…

By :  Editor
Update: 2023-10-30 11:45 GMT

കനത്ത മഴയിൽ തൃശൂരിൽ വ്യാപകമായി മരം കടപുഴകി നാശനഷ്ടം. റെയിൽവേ ട്രാക്കിലേക്ക് മരം വീണ് ട്രെയിൻ ഗതാഗതം ഉൾപ്പെടെ തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അതിശക്തമായ മഴ. വടക്കാഞ്ചേരിയിൽ റെയിൽവേ ലൈനിലേക്ക് ആൽമരം കടപുഴകി വീണാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. റെയിൽവേ ട്രാക്കിനോടു ചേർന്നുള്ള പുറമ്പോക്ക് സ്ഥലത്തെ രണ്ടു വീടുകൾക്കു മുകളിലേക്കാണു മരം പതിച്ചത്. സംഭവത്തിൽ 5 പേർക്കു പരുക്കേറ്റു. ഇവരിൽ 4 പേർക്ക് വൈദ്യുതാഘാതമേറ്റു.

മരം വീണതിനെ തുടർന്ന് കണ്ണൂർ ഇന്റസിറ്റി എക്സ്‍പ്രസ് വടക്കാഞ്ചേരിയിൽ പിടിച്ചിട്ടുവെന്നാണ് വിവരം. മറ്റു ട്രെയിനുകളെയും ബാധിച്ചിട്ടുണ്ട്. ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണു ട്രാക്കിൽനിന്നു മരം നീക്കാനായത്. മുള്ളൂർക്കര കമ്പനിപ്പടിയിലും മരം കടപുഴകി. രണ്ടു വീടുകൾക്കും കടകൾക്കും മുകളിലേക്കാണ് മരം വീണത്. ഇതിൽ നിരവധിപേർക്കു പരുക്കേറ്റു.

Tags:    

Similar News