വിവാഹം കഴിഞ്ഞ് 25 ദിവസം; കാസര്‍ഗോഡ് നവവധു വീട്ടില്‍ മരിച്ച നിലയില്‍

ബദിയടുക്ക: കാസര്‍ഗോഡ് നവവധുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉക്കിനടുക്കയില്‍ താമസിക്കുന്ന മുഹമ്മദ് – ബീഫാത്തിമ ദമ്പതികളുടെ മകള്‍ ഉമൈറ ബാനു ( 21 )ആണ് മരിച്ചത്.…

;

By :  Editor
Update: 2023-11-04 05:11 GMT

ബദിയടുക്ക: കാസര്‍ഗോഡ് നവവധുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉക്കിനടുക്കയില്‍ താമസിക്കുന്ന മുഹമ്മദ് – ബീഫാത്തിമ ദമ്പതികളുടെ മകള്‍ ഉമൈറ ബാനു ( 21 )ആണ് മരിച്ചത്. വെള്ളിയാഴ്ച പകല്‍ യുവതിയുടെ വീട്ടിലാണ് സംഭവം നടന്നത്.

25 ദിവസം മുമ്പായിരുന്നു ഉമൈറയുടെ വിവാഹം. ഉക്കിനടുക്കയിലെ താജുദ്ധീന്‍ ആണ് ഭര്‍ത്താവ്. വീട്ടുകാര്‍ കര്‍ണാടകയിലെ കുടുംബ വീട്ടിലേക്ക് പോയ സമയത്താണ് സംഭവം നടന്നത്.


ഭര്‍ത്താവ് താജുദ്ധീന്‍ യുവതിയുടെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോയി തിരിച്ച് വന്നപ്പോള്‍ വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു. വിളിച്ചിട്ടും പ്രതികരണമുണ്ടാവത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് റൂമിനകത്തുള്ള ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍ കാസര്‍കോട് കോളേജിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബദിയടുക്ക പോലീസ് സംഭവ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സഹോദരങ്ങള്‍: സിറാജ്, ഉദൈഫ്, ബുഷ്‌റ.

Tags:    

Similar News