പിഴയടച്ചില്ലെങ്കില്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ല !

വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ നടപടി കടുപ്പിച്ച് ഗതാഗതവകുപ്പ്. നിയമലംഘനങ്ങളുടെ പിഴയെല്ലാം അടച്ച വാഹനങ്ങള്‍ക്ക് മാത്രമേ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കൂവെന്ന് തീരുമാനം. മന്ത്രി ആന്റണി രാജുവിന്റെ…

By :  Editor
Update: 2023-11-06 09:15 GMT

വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ നടപടി കടുപ്പിച്ച് ഗതാഗതവകുപ്പ്. നിയമലംഘനങ്ങളുടെ പിഴയെല്ലാം അടച്ച വാഹനങ്ങള്‍ക്ക് മാത്രമേ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കൂവെന്ന് തീരുമാനം.

മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.ഡിസംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കും. അംഗീകൃത കേന്ദ്രങ്ങളില്‍ പുകപരിശോധന നടത്തുമ്പോള്‍ തന്നെ ആ വാഹനങ്ങള്‍ക്ക് പിഴക്കുടിശികയുണ്ടോയെന്ന് പരിശോധിക്കാനാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.

Tags:    

Similar News