മലപ്പുറത്ത് പോക്‌സോ കേസില്‍ ഉള്‍പ്പെട്ട സിപിഐഎം ജില്ലാ കമ്മിറ്റിയംഗത്തിന് സസ്‌പെന്‍ഷന്‍
കോഴിക്കോട്: മലപ്പുറത്ത് പോക്‌സോ കേസില്‍ ഉള്‍പ്പെട്ട സിപിഐഎം ജില്ലാ കമ്മിറ്റിയംഗത്തിന് സസ്‌പെന്‍ഷന്‍. ജില്ലാ കമ്മിറ്റിയംഗം വേലായുധന്‍ വള്ളിക്കുന്നത്തിനെതിരെയാണ് നടപടി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ…
;കോഴിക്കോട്: മലപ്പുറത്ത് പോക്‌സോ കേസില്‍ ഉള്‍പ്പെട്ട സിപിഐഎം ജില്ലാ കമ്മിറ്റിയംഗത്തിന് സസ്‌പെന്‍ഷന്‍. ജില്ലാ കമ്മിറ്റിയംഗം വേലായുധന്‍ വള്ളിക്കുന്നത്തിനെതിരെയാണ് നടപടി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് വേലായുധനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ഇയാള്‍ക്കെതിരെയുള്ള പോക്‌സോ കേസ് പാര്‍ട്ടിയില്‍ നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് നല്ലളത്ത് വച്ച് ബസ് യാത്രക്കാരനായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വേലായുധന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ പരാതിയുടെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പൊലീസ് കേസെടുക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. നല്ലളം പൊലീസ് നിലവില്‍ കേസ് കൈമാറിയിട്ടുണ്ട്.