എല്ലാവർക്കും സന്തോഷവും ആരോഗ്യവും സമൃദ്ധിയും നേരുന്നു: ദീപാവലി ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി
ദീപാവലി ദിനത്തിൽ രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദീപവലി ദിനത്തിൽ എല്ലാവർക്കും സന്തോഷവും ആരോഗ്യവും സമൃദ്ധിയും നേരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയാണ് അദ്ദേഹം…
;ദീപാവലി ദിനത്തിൽ രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദീപവലി ദിനത്തിൽ എല്ലാവർക്കും സന്തോഷവും ആരോഗ്യവും സമൃദ്ധിയും നേരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയാണ് അദ്ദേഹം ദീപാവലി ആശംസകൾ പങ്കുവെച്ചത്.
രാഷ്‌ട്രപതി ദ്രൗപദി മുർമുവും ദീപാവലി ആശംസകൾ പങ്കുവെച്ചു. വിവിധ മതസ്ഥരുടെയും വിശ്വാസികളുടെയും ആഘോഷദിനത്തിൽ എല്ലാവർക്കും ദീപാവലി ആശംസകൾ അറിയിക്കുന്നുവെന്ന് രാഷ്‌ട്രപതി എക്‌സിൽ കുറിച്ചു. ഇരുട്ടിന് മേൽ വെളിച്ചവും തിന്മയുടെ മേൽ നന്മയും അനീതിയ്‌ക്കെതിരെ നീതിയും നേടിയ വിജയത്തെ അടയാളപ്പെടുത്തുന്ന ദിനമാണിത്. ഒരു വിളക്കിന് മറ്റുള്ളവരെ പ്രകാശിപ്പിക്കാൻ കഴിയുമെന്നും രാഷ്‌ട്രപതി കുറിച്ചു.