പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം: ദൃക്‌സാക്ഷിയെ കാണാനില്ല

തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ദ്ധ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസിലെ ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവറെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. സംഭവ ശേഷം എ.ഡി.ജി.പിയുടെ മകള്‍…

By :  Editor
Update: 2018-07-05 23:48 GMT

തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ദ്ധ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസിലെ ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവറെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. സംഭവ ശേഷം എ.ഡി.ജി.പിയുടെ മകള്‍ ആശുപത്രിയിലേക്ക് പോയ ഓട്ടോയുടെ ഡ്രൈവറെയാണ് കാണാതായിരിക്കുന്നത്. ഇയാളെ കണ്ടെത്താനുള്ള തിരച്ചില്‍ നടക്കുന്നതായി പൊലീസ് വ്യക്തമാക്കി.

എ.ഡി.ജി.പിയുടെ മകളുടെ അറസ്റ്റ് ഒഴിവാക്കാന്‍ ക്രൈംബ്രാഞ്ച് തീവ്രശ്രമം നടത്തുന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസിലെ മുഖ്യസാക്ഷികളിലൊരാളെ കാണാതായത്.

Tags:    

Similar News