അമ്മയ്ക്കും സഹോദരിക്കും പിന്നാലെ പ്രവീണും; കളമശേരി സ്ഫോടനത്തിൽ മരണം ആറായി

കൊച്ചി: കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരണത്തിനു കീഴടങ്ങി. ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപിന്റെ മകൻ പ്രവീൺ (24) ആണു മരിച്ചത്. ഇതോടെ…

By :  Editor
Update: 2023-11-16 22:26 GMT

കൊച്ചി: കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരണത്തിനു കീഴടങ്ങി. ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപിന്റെ മകൻ പ്രവീൺ (24) ആണു മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി.

പ്രവീണിന്റെ അമ്മ റീന ജോസ് (സാലി) (45) സഹോദരി ലിബിന (12) എന്നിവരും സ്ഫോടനത്തിൽ മരിച്ചിരുന്നു. പിന്നാലെയാണ് പ്രവീണിന്റേയും മരണം. കഴിഞ്ഞ 11നാണ് പ്രവീണിന്റെ അമ്മ സാലി മരിച്ചത്. സ്ഫോടന ദിവസം സഹോദരി ലിബിനയും മരിച്ചു. സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിനു ​ഗുരുതരമായി പൊള്ളലേറ്റത്. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് സ്ഫോടനത്തിൽ മരിച്ചത്.

പ്രദീപിന്റെ മറ്റൊരു മകൻ രാഹുലിനും സ്ഫോടനത്തിൽ പൊള്ളലേറ്റിരുന്നു. രാഹുൽ അപകടനില തരണം ചെയ്തു.

Tags:    

Similar News