കരുവന്നൂർ കള്ളപ്പണ കേസ്; എസി മൊയ്തീനെതിരെ ജിജോറിന്റെ നിർണായക മൊഴി

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ മുൻ മന്ത്രി എസി മൊയ്തീനെതിരെ നിർണായക മൊഴി നൽകി ജിജോർ. എസി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാർ പ്രവർത്തിച്ചു.…

;

By :  Editor
Update: 2023-11-20 09:41 GMT

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ മുൻ മന്ത്രി എസി മൊയ്തീനെതിരെ നിർണായക മൊഴി നൽകി ജിജോർ. എസി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാർ പ്രവർത്തിച്ചു. നേതാക്കളുടെ ബിനാമിയായ സതീഷ് കുമാർ പണം പലിശയ്ക്ക് കൊടുത്തുവെന്നും മൊഴിയിൽ പറയുന്നു. മൊഴി ഭാ​ഗങ്ങൾ കോടതിയിൽ വായിച്ചു.

100 രൂപയ്ക്ക് 10 രൂപ പലിശ ഇയാൾ ഈടാക്കിയിരുന്നു. സിപിഎം നേതാവ് എംകെ കണ്ണൻ, മുൻ ഡിഐജി എസ് സുരേന്ദ്രൻ എന്നിവർക്കെതിരെയും മൊഴിയുണ്ടെന്നു ഇഡി പറയുന്നു. വ്യാപാരി വ്യവസായി സമിതി നേതാവ് ബെന്നി ഇമ്മട്ടി, വിരമിച്ച ചില പൊലീസ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയും മൊ‌ഴിയുണ്ട്. മുൻ ഡിഐജി സുരേന്ദ്രൻ വസ്തു തർക്കത്തിൽ ഇടനിലക്കാരൻ ആയി പണം കൈപ്പറ്റിയെന്നാണ് ആരോപണം. സതീഷ് കുമാറിനു വേണ്ടിയാണ് സേരന്ദ്രൻ മധ്യസ്ഥനായതെന്നും ഇഡി കോടതിയിൽ വാദിച്ചു.

Tags:    

Similar News