തിരൂരിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം; തിരച്ചിൽ തുടരുന്നു

മലപ്പുറം: തിരൂര്‍ നഗരസഭയിലെ തുമരക്കാവിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം. രാവിലെ 11.30ന് തുമരക്കാവ് പാടത്തിനടുത്ത പുത്തൂര്‍ മനയ്ക്ക് മുമ്പിലുള്ള റോഡിലൂടെ ഓട്ടോ ഓടിച്ച് വന്ന മുഹമ്മദ് അനീസ് നായയെ കടിച്ചുകൊണ്ട്…

;

By :  Editor
Update: 2023-11-21 09:40 GMT

മലപ്പുറം: തിരൂര്‍ നഗരസഭയിലെ തുമരക്കാവിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം. രാവിലെ 11.30ന് തുമരക്കാവ് പാടത്തിനടുത്ത പുത്തൂര്‍ മനയ്ക്ക് മുമ്പിലുള്ള റോഡിലൂടെ ഓട്ടോ ഓടിച്ച് വന്ന മുഹമ്മദ് അനീസ് നായയെ കടിച്ചുകൊണ്ട് കാട്ടിലേക്ക് ഓടുന്ന പുലിയെ കണ്ടതായി പറയുന്നു.

താനാളൂര്‍ മൂന്നാംമൂലയിലേക്ക് ഓട്ടോയില്‍ പോകുന്നതിനിടെയാണ് പുലിയെ കണ്ടതായി അനീസ് പറയുന്നത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് തിരൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി പാങ്ങാട്ട്, കൗണ്‍സിലര്‍ പ്രസന്ന പയ്യാപ്പന്ത എന്നിവര്‍ സ്ഥലത്തെത്തി. ടിഡിആര്‍എഫ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് പരിശോധന തുടരുകയാണ്.

Similar News