കമിതാക്കള്‍ ഒളിച്ചോടി, കാമുകന്റെ അമ്മയെ നഗ്നയാക്കിയും വൈദ്യുതി തൂണില്‍ കെട്ടിയിട്ടും യുവതിയുടെ വീട്ടുകാരുടെ പ്രതികാരം
പ്രണയത്തിലായിരുന്ന യുവതിയും യുവാവും ഒളിച്ചോടിയതിന് യുവതിയുടെ വീട്ടുകാര്‍ പക തീര്‍ത്തത് കാമുകന്റെ അമ്മയോട് കൊടും ക്രൂരത കാണിച്ച്. വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. കാമുകനെ…
;പ്രണയത്തിലായിരുന്ന യുവതിയും യുവാവും ഒളിച്ചോടിയതിന് യുവതിയുടെ വീട്ടുകാര്‍ പക തീര്‍ത്തത് കാമുകന്റെ അമ്മയോട് കൊടും ക്രൂരത കാണിച്ച്. വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. കാമുകനെ കൈയില്‍ക്കിട്ടാത്തതിലെ ദേഷ്യമാണ് ഇയാളുടെ അമ്മയോട് ക്രൂരത കാണിക്കാനുള്ള കാരണം. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം നടന്നത്. നഗ്നയാക്കി നടത്തിച്ചും വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ടുമായിരുന്നു ക്രൂരത.
ഒരേ ഗ്രാമത്തിലെ താമസക്കാരായ അശോക് (24), പ്രിയങ്ക (18) എന്നിവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. ബന്ധത്തെക്കുറിച്ച് അറിഞ്ഞ പ്രിയങ്കയുടെ വീട്ടുകാര്‍ മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതോടെയാണ് അശോകും പ്രിയങ്കയും ഒളിച്ചോടിയത്. ഒളിച്ചോട്ടത്തില്‍ പ്രകോപിതരായ പ്രിയങ്കയുടെ വീട്ടുകാര്‍ സംഘം ചേര്‍ന്ന് അശോകിന്റെ വീട്ടിലെത്തി അമ്മയെ ആക്രമിക്കുകയായിരുന്നുവെന്നാണ് ബെലഗാവി പൊലീസ് പറയുന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് അശോകിന്റെ അമ്മയെ അക്രമികളില്‍ നിന്ന് രക്ഷിച്ചത്. കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ ഇതുവരെ അറസ്റ്റ് ചെയിതിട്ടുണ്ട്. ഇനിയും എട്ട് പേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുറ്റകൃത്യം ചെയ്തവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മനുഷ്യത്വരഹിതമായ നടപടിയെന്നാണ് കര്‍ണാടക ആഭ്യന്തര മന്ത്രി പരമേശ്വര പ്രതികരിച്ചത്.
'ഇതുകേട്ട് സമൂഹം മുഴുവന്‍ നാണക്കേടുക്കൊണ്ട് തലക്കുനിക്കേണ്ടിവന്നു. ഒരു കാരണവശാലും ഇത്തരം നീചമായ പ്രവൃത്തികള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ കുറ്റവാളികള്‍ക്കും ശിക്ഷ ഉറപ്പാക്കിക്കൊണ്ട് അപമാനിതരായ കുടുംബത്തിന് നീതി ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സിദ്ധരാമയ്യ തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.