മഞ്ചേരിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം അഞ്ചായി ; 5 പേര്‍ക്ക് പരുക്ക്

മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച്  അഞ്ചു മരണം . ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. അബ്ദുൾ മജീബ് (ഓട്ടോ ഡ്രൈവർ ), മുഹ്സിന, തസ്‌നീമ, തസ്നിമയുടെ…

;

By :  Editor
Update: 2023-12-15 08:43 GMT

മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചു മരണം . ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. അബ്ദുൾ മജീബ് (ഓട്ടോ ഡ്രൈവർ ), മുഹ്സിന, തസ്‌നീമ, തസ്നിമയുടെ മകൾമൂന്ന് വയസായ റൈസ എന്നിവരാണ് മരിച്ചത്. മലപ്പുറം പയ്യനാട് സ്വദേശികളാണ്. ഡ്രൈവര്‍ അടക്കം എട്ടു പേരാണ് ഓട്ടോയിലുണ്ടായിരുന്നത്.

കർണാടക ഹുസൂരിൽ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം . പരിക്കേറ്റ മൂന്നുപേരിൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കര്‍ണാടകയില്‍നിന്നുള്ള അയ്യപ്പഭക്തരാണ് ബസ്സിലുണ്ടായിരുന്നത്. ഓട്ടോ പെട്ടെന്നു വളച്ചപ്പോള്‍ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. എന്നാല്‍, അപകടത്തിന്റെ യഥാര്‍ഥ കാരണം സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

Similar News