സൈബർ സുരക്ഷ ഉറപ്പുവരുത്താൻ സംയുക്ത സഹകരണത്തിനൊരുങ്ങി ഇന്ത്യയും അമേരിക്കയും, പുതിയ പദ്ധതികൾ ഉടൻ

സൈബർ സുരക്ഷാ രംഗത്ത് പുതിയ ചുവടുവെയ്പ്പുമായി ഇന്ത്യയും അമേരിക്കയും. റിപ്പോർട്ടുകൾ പ്രകാരം, സൈബർ സുരക്ഷയിൽ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാതൃകകൾ സംയുക്തമായി രൂപപ്പെടുത്താനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.…

;

By :  Editor
Update: 2023-12-15 20:57 GMT

സൈബർ സുരക്ഷാ രംഗത്ത് പുതിയ ചുവടുവെയ്പ്പുമായി ഇന്ത്യയും അമേരിക്കയും. റിപ്പോർട്ടുകൾ പ്രകാരം, സൈബർ സുരക്ഷയിൽ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാതൃകകൾ സംയുക്തമായി രൂപപ്പെടുത്താനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.

അമേരിക്ക, തായ്‌വാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുടെ ആഭിമുഖ്യത്തിൽ നടന്ന ശിൽപ്പശാലയിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയത്. ലോകം ഒന്നടങ്കം സൈബർ സുരക്ഷാ രംഗത്ത് വലിയ വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സൈബർ ലോകത്ത് കൂടുതൽ സുരക്ഷ ഉറപ്പുവരുത്താനുള്ള പുതിയ പദ്ധതികൾ ഇരു രാജ്യങ്ങളും ആവിഷ്കരിക്കുന്നത്.

യുഎസിന്റെ ഇന്ത്യയിലെ അംബാസഡർ ഐറിക് ഗാർസെറ്റി, തായ്‌വാന്റെ ഇന്ത്യൻ പ്രതിനിധി ബൗഷുവാൻ ജെർ, മുൻ ദേശീയ സൈബർ സെക്യൂരിറ്റി കോഡിനേറ്റർ ലഫ്റ്റനന്റ് ജനറൽ രാജേഷ് പന്ത് തുടങ്ങിയവരാണ് ശിൽപ്പശാലയിൽ പങ്കെടുത്തത്.

സൈബർ സുരക്ഷാ മേഖലയിൽ ഇന്ത്യയും തായ്‌വാനുമായി സംയോജിച്ച് പ്രവർത്തിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് ഐറിക് ഗാർസെറ്റി വ്യക്തമാക്കി. ഉപഭോക്താക്കളുടെ വ്യക്തിഗത ഡാറ്റകളടക്കം സൈബർ ലോകത്ത് ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.

Full View

Tags:    

Similar News