മദ്യനയ അഴിമതിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കേജ്‌രിവാളിനോട് ഇഡി
ദില്ലി: മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജരിവാളിനു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനു ഈ മാസം 21നു…
;ദില്ലി: മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജരിവാളിനു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനു ഈ മാസം 21നു ഹാജരാകണമെന്നാണ് നോട്ടീസ്. നേരത്തെ കഴിഞ്ഞ മാസം രണ്ടിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കെജരിവാള്‍ അന്നു ഹാജരായില്ല.
ഇഡി നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലവുമാണെന്ന് വ്യക്തമാക്കിയാണ് വിട്ടുനിന്നത്. കേസില്‍ എഎപി മുതിര്‍ന്ന നേതാക്കളും കെജരിവാള്‍ മന്ത്രിസഭയിലെ മന്ത്രിമാരുമായിരുന്ന മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.