സ്കൂളിൽ പോകുന്നതിനിടെ ഹൃദയാഘാതം; 13 വയസ്സുകാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു : ചിക്കമംഗളൂരിൽ ഏഴാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചതായാണ് റിപ്പോർട്ടുകൾ. 13 വയസ്സുള്ള സൃഷ്ടിയാണ് മരിച്ചത്.…
;ബെംഗളൂരു : ചിക്കമംഗളൂരിൽ ഏഴാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചതായാണ് റിപ്പോർട്ടുകൾ.
13 വയസ്സുള്ള സൃഷ്ടിയാണ് മരിച്ചത്. മുടിഗെരെ താലൂക്കിലെ കേശവല്ലു ജോഗന്നകെരെ ഗ്രാമത്തിലാണ് സംഭവം.
ദാരദഹള്ളി പ്രൈമറി സ്‌കൂളിൽ പഠിക്കുകയായിരുന്ന സൃഷ്ടി സ്‌കൂളിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിനിടെ സൃഷ്ടി മരിച്ചു. പരിശോധനയ്ക്ക് ശേഷം മുടിഗെരെ എംജിഎം സർക്കാർ ആശുപത്രിയിലെ ഡോക്ടർ ഹൃദയാഘാതമാണെന്ന് അറിയിച്ചു.
ദാരദഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഇല്ലായിരുന്നു. കൂടാതെ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. ഇതേതുടർന്നാണ് പെൺകുട്ടി മരിച്ചതെന്ന് ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കും എതിരെ ഗ്രാമവാസികൾ രോഷം പ്രകടിപ്പിച്ചു.
ഗ്രാമത്തിൽ ആശുപത്രി ഉണ്ടായാലും പ്രയോജനമില്ല. അതിനാൽ മുടിഗെരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ സൃഷ്ടി മരിച്ചെന്ന് വീട്ടുകാർ ആരോപിച്ചത്.