സഹോദരപുത്രിക്കൊപ്പം കിടക്ക പങ്കിടുന്നത് കണ്ടു; ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് ഭാര്യ
സാവോ പോളോ∙ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ശുചിമുറിയിലെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു കളഞ്ഞ് യുവതി. ബ്രസീലിലെ സാവോ പോളോയിലെ അതിബായിയിലാണ് സംഭവം. സംഭവത്തിനു പിന്നാലെ 39കാരിയായ യുവതി പൊലീസിൽ…
;സാവോ പോളോ∙ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ശുചിമുറിയിലെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു കളഞ്ഞ് യുവതി. ബ്രസീലിലെ സാവോ പോളോയിലെ അതിബായിയിലാണ് സംഭവം. സംഭവത്തിനു പിന്നാലെ 39കാരിയായ യുവതി പൊലീസിൽ കീഴടങ്ങി. പതിനഞ്ചു വയസ്സുള്ള തന്റെ സഹോദരപുത്രിക്കൊപ്പം ഭർത്താവ് കിടക്ക പങ്കിടുന്നതു കണ്ടതാണ് ഇത്തരത്തിൽ ഒരു കൃത്യം ചെയ്യാൻ പ്രകോപിപ്പിച്ചതെന്ന് 39കാരിയായ യുവതി പൊലീസിനോടു പറഞ്ഞു.
ഭർത്താവിനെ കട്ടിലിൽ കൈകാലുകൾ കെട്ടിയിട്ട ശേഷമാണ് ജനനേന്ദ്രിയം മുറിച്ചു മാറ്റിയതെന്നാണ് റിപ്പോർട്ട്. തുടർന്ന് അതിന്റെ ചിത്രം പകർത്തുകയും ശുചിമുറിയിൽ കൊണ്ടുപോയി ഫ്ലഷ് ചെയ്ത് കളയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പൊലീസ് സ്റ്റേഷനിലെത്തി യുവതി ചെയ്ത കാര്യങ്ങൾ വിശദീകരിച്ചത്. മുറിച്ചു മാറ്റിയാലും ജനനേന്ദ്രിയം തുന്നി ചേർക്കാൻ കഴിയുമെന്ന് താൻ കേട്ടിട്ടുണ്ടെന്നും അതിനാലാണ് ഒഴുക്കി കളഞ്ഞതെന്നും അവർ പൊലീസിനോടു പറഞ്ഞു. ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.