1500 ജോഡി Nike ഷൂസുകൾ മോഷ്ടിച്ചു; 1.1 കോടി രൂപയുടെ മുതൽ കുറഞ്ഞ വിലയ്‌ക്ക് തെരുവിൽ വിൽക്കാൻ പദ്ധതിയിട്ട 4 പേർ അറസ്റ്റിൽ

ബെംഗളൂരു: ഒരു കോടി രൂപയുടെ നൈക്കി (NIKE) ഷൂസുകൾ അടിച്ചുമാറ്റിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. 1558 ജോഡി നൈക്കി ഷൂകളാണ് ഇവർ മോഷ്ടിച്ചത്. ഇതിന് വിപണിയിൽ…

By :  Editor
Update: 2024-01-04 07:50 GMT

ബെംഗളൂരു: ഒരു കോടി രൂപയുടെ നൈക്കി (NIKE) ഷൂസുകൾ അടിച്ചുമാറ്റിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. 1558 ജോഡി നൈക്കി ഷൂകളാണ് ഇവർ മോഷ്ടിച്ചത്. ഇതിന് വിപണിയിൽ 1.1 കോടി രൂപ വിലമതിക്കും. ഷൂസുകൾ കുറഞ്ഞ വിലയ്‌ക്ക് തെരുവിൽ കച്ചവടം നടത്തി അതിവേഗം പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന് അറസ്റ്റിലായ പ്രതികൾ പോലീസിനോട് പറഞ്ഞു.

ഇ-കൊമേഴ്‌സ് കമ്പനിയായ മിന്ത്രയുടെ (Myntra) ഗോഡൗണിലേക്ക് നൈക്കിയുടെ ഷോറൂമിൽ നിന്ന് ഷൂസുകൾ കൊണ്ടുവന്ന ട്രക്ക് ഡ്രൈവറായ സാലേഹ് അഹമ്മദ് ലസ്‌കർ ആണ് ചെരുപ്പുകൾ മോഷ്ടിച്ചത്. മിന്ത്രയിൽ എത്തിക്കേണ്ടതിന് പകരം ഷൂസുകളുടെ ലോഡ് സാലേയും സുഹൃത്തുക്കളും ചേർന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. 1500-ലധികം വരുന്ന ഷൂസുകൾ മറിച്ചുവിൽക്കുകയായിരുന്നു ലക്ഷ്യം.

30-കാരനായ ശുഭൻ പാഷ, 26-കാരനായ മോൻസർ അലി, ഷാഹിദുൾ റഹ്‌മാൻ എന്നിവരാണ് കേസിലെ കൂട്ടുപ്രതികൾ. ഇവർ അസം സ്വദേശികളാണ്. ബെംഗളൂരുവിൽ ട്രക്ക് ഡ്രൈവർമാരായാണ് ഇവർ ജോലി ചെയ്യുന്നത്.

ഷൂസുകൾ നഷ്ടപ്പെട്ടതായി ഡിസംബർ 22നായിരുന്നു പോലീസിന് പരാതി ലഭിച്ചത്. പ്രതികൾക്ക് ട്രക്ക് നൽകിയ ട്രാൻസ്‌പോർട്ട് കമ്പനിയുടെ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്തിയതോടെ പ്രതികൾ പിടിയിലാവുകയായിരുന്നു.

Tags:    

Similar News