പുലി ആക്രമിച്ച 3 വയസ്സുകാരിക്ക് ദാരുണാന്ത്യം; നാടുകാണിയിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ

എടക്കര (മലപ്പുറം)∙ നീലഗിരിയിലെ പന്തലൂർ മേങ്കോറഞ്ച് തേയിലത്തോട്ടത്തിൽ ബാലിക പുലിയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് നാട്ടുകാർ. നാടുകാണി, ഗൂഡല്ലൂർ, ദേവാല, പന്തല്ലൂർ ഉൾപ്പെടെയുള്ള…

;

By :  Editor
Update: 2024-01-06 11:13 GMT

എടക്കര (മലപ്പുറം)∙ നീലഗിരിയിലെ പന്തലൂർ മേങ്കോറഞ്ച് തേയിലത്തോട്ടത്തിൽ ബാലിക പുലിയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് നാട്ടുകാർ. നാടുകാണി, ഗൂഡല്ലൂർ, ദേവാല, പന്തല്ലൂർ ഉൾപ്പെടെയുള്ള ടൗണുകളിലാണ് റോഡ് ഉപരോധിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ തുടങ്ങിയ ഉപരോധം മണിക്കൂറുകളോളം നീണ്ടു.

അങ്കണവാടിയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നു വയസ്സുകാരിക്ക് നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പന്തല്ലൂര്‍ ബിതേര്‍ക്കാട് മാംഗോ എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ മകളായ നാന്‍സിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. വീടിനു സമീപത്തു വച്ചാണ് പുലി ആക്രമിച്ചത്. ഒാടിക്കൂടിയവർ ഉടനെ പന്തല്ലൂർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നത് തുടർ സംഭവമായിട്ടും അധികൃതർ അനാസ്ഥ പുലർത്തുകയാണെന്നും ജീവനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സമരം. കലക്ടറും ഉന്നത വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇക്കാര്യത്തിൽ ഉറപ്പും നൽകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. രാത്ര വൈകിയും സമരം നീണ്ടതോടെ നൂറുകണക്കിന് വാഹനങ്ങളാണ് കുടുങ്ങിയത്. മൈസൂരു, ഊട്ടി ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര തിരിച്ചവരും വഴിയിൽ കുടുങ്ങി.

Tags:    

Similar News